മൈലോട്ടുമൂഴി പ്രദേശത്തെ പശുക്കള്‍ക്ക് വയറിളക്കം കാലിത്തീറ്റയാണ് പ്രശ്നമായതെന്ന് ക്ഷീരകര്‍ഷകര്‍

കാട്ടാക്കട: പൂവച്ചല്‍ ഗ്രാമപഞ്ചായത്തിലെ മൈലോട്ടുമൂഴി പ്രദേശത്തെ നിരവധി പശുക്കള്‍ക്ക് വയറിളക്കം. കാലിത്തീറ്റയാണ് പ്രശ്നമായതെന്ന് ക്ഷീരകര്‍ഷകര്‍. കാട്ടാക്കട മൈലോട്ടുമൂഴിയില്‍ ക്ഷീര സംഘത്തില്‍നിന്ന് വാങ്ങിയ കാലിത്തീറ്റ നല്‍കിയ പശുക്കള്‍ക്കാണ് വയറിളക്കം പിടിപെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം മുതൽ കറവയിൽ പാൽ കുറവ് സംഭവിക്കുകയും കാലികള്‍ ആഹാരം കഴിക്കാതെയുമായി. തുടർന്ന്, പശുക്കൾക്ക് വയറിളകുകയും ചെയ്തു. പശുക്കൾക്കെല്ലാം മറ്റെന്തെങ്കിലും പകർച്ച രോഗം പടർന്നെന്ന സംശയമായിരുന്നു കർഷകർക്ക് ആദ്യം. പിന്നീടാണ് കാലിത്തീറ്റയുടെ പ്രശ്‌നമെന്ന് കര്‍ഷകര്‍ തിരിച്ചറിഞ്ഞത്. 16 ലിറ്റര്‍ വരെ പാല്‍ ചുരത്തിയിരുന്ന പശുക്കള്‍ക്ക് ഇത് പകുതിയിലധികമായി കുറഞ്ഞു. 28ന് ശേഷം ഇറക്കുമതി ചെയ്ത ലോഡില്‍നിന്ന് വാങ്ങിയ കാലിത്തീറ്റ നല്‍കിയ പശുകള്‍ക്ക് ആണ് അസുഖം പിടിപെട്ടിരിക്കുന്നത്. നൂറിലധികം ക്ഷീരകര്‍ഷകര്‍ ഉള്ള പ്രദേശത്തെ മുഴുവന്‍ പശുക്കള്‍ക്കും അസുഖം പിടിപെട്ടിരിക്കുകയാണെന്നാണ് വിവരം. എന്നാല്‍, മൃഗസംരക്ഷണവകുപ്പിന് ഇതേകുറിച്ച് യാെതാരുവിവരവുമി ല്ല. മൃഗാശുപത്രിയില്‍ എത്തിയപ്പോഴാണ് കൂടുതല്‍പേര്‍ക്കും പശുക്കളുടെ അവസ്ഥ ഇങ്ങനെയാണെന്ന് മനസ്സിലായത്. തുടര്‍ന്ന്, കര്‍ഷകര്‍ ഇതിനെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് സംഘത്തില്‍നിന്ന് വാങ്ങിയ കാലിത്തീറ്റയിലൂടെയാണ് അസുഖം പിടിപെട്ടത്‌ എന്ന് മനസ്സിലായത്. പശുക്കള്‍ക്ക് അസുഖം പിടിപെട്ടതോടെ മൈലോട്ടുമൂഴി, ചായ്ക്കുളം, ആമച്ചല്‍, വീരണകാവ്, ചന്ദ്രമംഗലം തുടങ്ങി പ്രദേശത്തുള്ള ക്ഷീരകര്‍ഷകരുടെ അവസ്ഥ കൂടുതല്‍ ദുരിതമായി. മില്‍മ കാലിത്തീറ്റയില്‍നിന്ന് പശുക്കള്‍ക്ക് അസുഖം പിടിപെട്ടതോടെ ചികിത്സാ ചെലവ് അധികമായി. അസുഖ മായതിനാല്‍ പാല്‍ വില്‍പന നടക്കാതായി. കാലിത്തീറ്റയില്‍നിന്ന് പശുക്കള്‍ക്ക് അസുഖം ബാധിച്ചതായി അധികൃതരെ അറിയിച്ചെങ്കിലും പരിശോധനക്ക് വരാമെന്ന് പറഞ്ഞതല്ലാതെ ഇതുവരെയും ആരും എത്തിയില്ലെന്ന് കര്‍ഷകര്‍ പറയുന്നു. ഒരുവര്‍ഷം മുമ്പ് പൂവച്ചല്‍ പഞ്ചായത്തിലെയും ആര്യനാട് പഞ്ചായത്തിലെയും അതിര്‍ത്തി പ്രദേശങ്ങളില്‍ മിടുക്കി ഇനത്തിൽെപട്ട കാലിത്തീറ്റ ഉപയോഗിച്ച പശുക്കള്‍ക്ക് അസുഖം ബാധിച്ചിരുന്നു. അടിയന്തരമായി ക്ഷീര കര്‍ഷകര്‍ക്ക് ആശ്വാസമായ നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.