പുല്ലൂർമുക്ക്: നാവായിക്കുളം ഗ്രാമ പഞ്ചായത്തുതല പ്രേവശനോത്സവം പുല്ലൂർമുക്ക് എം.എൽ.പി.എസിൽ പഞ്ചായത്ത് പ്രസിഡൻറ് കെ.തമ്പി അക്ഷരദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തിൽ ഹരിതചട്ടം ഏർപ്പെടുത്തിയിരുന്തിനാൽ തുണി തോരണങ്ങൾ, തെങ്ങോല, പേപ്പർ, പൂക്കൾ തുടങ്ങി പ്രകൃതി സൗഹൃദ അലങ്കാരങ്ങളായിരുന്നു എങ്ങും. കുട്ടികളെ കൈപിടിച്ചെത്തിയ രക്ഷാകർത്താക്കൾക്കൊപ്പം പ്രദേശവാസികൾ കൂടി ചേർന്നപ്പോൾ പ്രവേശനോത്സവം അക്ഷരാർഥത്തിൽ പുല്ലൂർമുക്ക് ഗ്രാമത്തിെൻറ ആഘോഷമായി. 'ഒരു കുടയും കുഞ്ഞുബാഗും'പദ്ധതിയുടെ വിതരണോദ്ഘാടനം ഷാഹജാൻ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് സൂര്യത്ത് ബീവി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എച്ച്. ഷെരീഫ് കുട്ടികൾക്ക് പാഠപുസ്തകങ്ങൾ സമ്മാനിച്ചു. റിട്ട.ഡി.ഇ.ഒ ബാലകൃഷ്ണൻ കുട്ടികൾക്കായുള്ള മുഖ്യമന്ത്രിയുടെ കത്തുകളടങ്ങിയ 'പാഠത്തിനപ്പുറം'എന്ന ലഘു പുസ്തകം കൈമാറി. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.ആർ. രാജീവ്, നിസ നിസാർ, പി.ടി.എ പ്രസിഡൻറ് എം.ആർ. നിസാറുദ്ദീൻ, ഹെഡ്മിസ്ട്രസ് പി. ജയപ്രഭ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.