കാട്ടാക്കട: ഉറിയാക്കോട് ക്ഷീരോൽപാദക സഹകരണസംഘം തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസ് നേതൃത്വം നൽകിയ ക്ഷീരകർഷക സഹകരണ മുന്നണി സ്ഥാനാർഥികൾ വിജയിച്ചു. മണ്ഡലം പ്രസിഡൻറ് സത്യദാസ് പൊന്നെടുത്ത കുഴിയുടെ അധ്യക്ഷതയിൽ നടന്ന വിജയാഹ്ലാദ സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി ജ്യോതിഷ്കുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് സി.ആർ. ഉദയകുമാർ വെള്ളനാട് മണ്ഡലം പ്രസിഡൻറ് പ്രശാന്ത് എന്നിവർ സംസാരിച്ചു. പ്രസിഡൻറായി പി. കമൽ രാജിനെയും വൈസ് പ്രസിഡൻറായി ജെ. ബാബുവിനെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.