പള്ളിക്കലാർ കരകവിഞ്ഞൊഴുകുന്നു

ശാസ്താംകോട്ട: തോരാതെ പെയ്യുന്ന മഴയിൽ പള്ളിക്കലാറി​െൻറ ശൂരനാട് വടക്ക് പഞ്ചായത്തിെല ഭാഗങ്ങൾ കരകവിഞ്ഞൊഴുകി. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ വെള്ളപ്പൊക്കഭീതിയിലാണ്. പള്ളിക്കലാർ കടന്നുപോകുന്ന പാറക്കടവ്, ഇടപ്പനയം, പാതിരിക്കൽ പ്രദേശങ്ങളിലെ പുരയിടങ്ങളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്. ഇൗ മേഖലകളിലെ പത്തോളം ഏലകൾ മുങ്ങിയനിലയിലാണ്. നെൽകൃഷി നാശത്തി​െൻറ വക്കിലാണ്. മഴ ഇൗ രീതിയിൽ തുടർന്നാൽ ഹെക്ടർകണക്കിന് നെൽകൃഷി നശിച്ചുപോകുമെന്ന ഭീതിയിലാണ് കർഷകർ. പാതിരിക്കൽ അണയിൽ വെള്ളം തങ്ങിനിൽക്കുകയാണ്. അണയ്ക്ക് എന്തെങ്കിലും നാശം സംഭവിച്ചാൽ മേഖലയിലെ നൂറുകണക്കിന് വീടുകളിൽ വെള്ളം കയറും. മൂന്നുവർഷം മുമ്പ് ഇൗ മേഖലയിലുണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധി പ്രദേശവാസികൾ വീട് ഒഴിഞ്ഞുപോകാൻ നിർബന്ധിതരായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.