കരുനാഗപ്പള്ളി: കേന്ദ്ര സർക്കാറിെൻറ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ അഞ്ചിന് കർഷകസംഘത്തിെൻറ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സമരാഗ്നി സംഗമത്തിെൻറ പ്രചാരണാർഥം ജാഥ സംഘടിപ്പിച്ചു. ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജാഥ ക്ലാപ്പന മഞ്ഞാടിമുക്കിൽ ജില്ലാ ജോയൻറ് സെക്രട്ടറി എസ്. സത്യൻ പി.കെ. ജയപ്രകാശിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് അഡ്വ. സി.ആർ. മധു അധ്യക്ഷത വഹിച്ചു. വിവിധ വില്ലേജ് കമ്മിറ്റികളിലെ സ്വീകരണത്തിനുശേഷം ജാഥ കല്ലേലിഭാഗത്ത് സമാപിച്ചു. സമാപനസമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം വി.കെ. അനിരുദ്ധൻ ഉദ്ഘാടനം ചെയ്തു. ഗോപാലകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.