ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിക്ക് കുളത്തൂപ്പുഴയിൽ തുടക്കമായി

കുളത്തൂപ്പുഴ: ഓണക്കാലത്ത് വിഷരഹിത പച്ചക്കറി സുലഭമാക്കുക എന്ന ലക്ഷ്യത്തോടെ കൃഷിഭവ​െൻറ സഹകരണത്തോടെ ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന 'ഓണത്തിനൊരുമുറം പച്ചക്കറി' പദ്ധതി ആരംഭിച്ചു. കുളത്തൂപ്പുഴ കൃഷിഭവനിൽ സംഘടിപ്പിച്ച പരിപാടിയിൽ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് എസ്. നളിനിയമ്മ കർഷകർക്കും വീട്ടമ്മമാർക്കും വിത്തുകൾ വിതരണംചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്തംഗം പി. ലൈലാ ബീവി, കൃഷി ഓഫിസർ അനിൽകുമാർ, സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് കെ.ജെ. അലോഷ്യസ് എന്നിവർ സംസാരിച്ചു. യാത്രയയപ്പ് നൽകി കുളത്തൂപ്പുഴ: രണ്ടരവർഷത്തെ സേവനത്തിനുശേഷം പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം ഒഴിഞ്ഞ എസ്. നളിനിയമ്മക്ക് കുളത്തൂപ്പുഴ കൃഷിഭവ​െൻറ നേതൃത്വത്തിൽ കർഷകസമിതി യാത്രയയപ്പ് നൽകി. വൈസ് പ്രസിഡൻറ് സാബു ഏബ്രഹാം ഉപഹാരം കൈമാറി. സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് കെ. ജെ. അലോഷ്യസ്, പി. ലൈലാബീവി, മുൻ പഞ്ചായത്ത് പ്രസിഡൻറ് എസ്. മോഹനൻ പിള്ള, എസ്. ഗോപകുമാർ, പി. അനിൽകുമാർ, കെ. ജി. ബിജു, കൃഷി ഓഫിസർ അനിൽകുമാർ, കർഷകസമിതി അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.