കെവിൻ വധം: പ്രതികൾക്ക്​ അസഭ്യവർഷം

പുനലൂർ: തെളിവെടുപ്പിന് കൊണ്ടുവന്ന കെവിൻ വധക്കേസ് പ്രതികൾക്ക് നാട്ടുകാരുടെ അസഭ്യവർഷം. കെവി​െൻറ മൃതദേഹം കണ്ടെത്തിയ ചാലിയക്കര പത്തുപറയിലും മറ്റും പ്രതികളെ കാണാൻ കനത്തമഴയിലും നിരവധിപേരാണ് എത്തിയത്. തിരക്ക് നിയന്ത്രിക്കാൻ ചാലിയക്കരയിലേക്കുള്ള വാഹനങ്ങൾ പൊലീസ് തിരിച്ചുവിട്ടു. ഞായറാഴ്ച ഉച്ചക്ക് രണ്ടോടെ പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെ പ്രതികളെ എത്തിച്ചപ്പോൾ ജനരോഷം ശക്തമായി. വാഹനത്തിനടുത്തേക്ക് ഒാടിയെത്തിയവരെ പൊലീസ് ബലമായി നീക്കി. ആറ്റി​െൻറ മറുകരയിലെ കാട്ടിലും ആളുകൂടി. ഫസിലിനെ പുറത്തിറക്കിയതോടെ അസഭ്യവർഷം തുടങ്ങി. നീനുവി​െൻറ സഹോദരനും മുഖ്യപ്രതിയുമായ ഷാനുചാക്കോയേയും പിതാവ് ചാക്കോ ജോസഫിനേയും തെളിവെടുപ്പിന് കൊണ്ടുവരുമെന്ന ധാരണയിൽ സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ തടിച്ചുകൂടിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.