എല്ലാ പൊലീസ് സ്​റ്റേഷനുകളിലും സി.ഐമാരെ എസ്.എച്ച്.ഒ ആക്കണമെന്ന് നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകളുടെയും ചുമതല സർക്കിൾ ഇൻസ്പെക്ടർമാർക്ക് നൽകണമെന്ന് എ.ഡി.ജി.പി ആനന്ദകൃഷ്ണൻ അധ്യക്ഷനായ സമിതി സംസ്ഥാന പൊലീസ് മേധാവിയോട് ശിപാർശ ചെയ്തു. നിലവിൽ സംസ്ഥാനത്തെ 471 പൊലീസ് സ്റ്റേഷനുകളിൽ 293 എണ്ണത്തിൽ മാത്രമാണ് സി.ഐമാർ എസ്.എച്ച്.ഒ മാരായിട്ടുള്ളത്. ശേഷിക്കുന്ന 268 സ്റ്റേഷനുകളുടെ ചുമതല കൂടി സി.ഐമാർക്ക് നൽകണമെന്നാണ് ശിപാർശ. സി.ഐമാരില്ലാത്ത സ്റ്റേഷനുകളുടെ ചുമതല നിലവിൽ ഡിവൈ.എസ്.പിമാർക്കാണ്. ഇത് പ്രായോഗിക ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും സമിതി അറിയിച്ചു. ഇത് ഒഴിവാക്കാൻ ആറ് വർഷത്തിൽ കൂടുതൽ എസ്.ഐ റാങ്കിൽ പരിചയമുള്ളവരെ സി.ഐ റാങ്കിലേക്ക് പ്രമോഷനോടെ ഉയർത്തണമെന്നും സമിതി ഡി.ജി.പിയെ ധരിപ്പിച്ചു. കഴിഞ്ഞ ജനുവരി മുതൽ 203 സ്റ്റേഷനുകളിൽ സി.ഐമാരെ എസ്.എച്ച്.ഒമാരാക്കിയതോടെ സ്റ്റേഷനുകളുടെ പ്രവർത്തനവും ഉദ്യോഗസ്ഥരുടെ അഭിപ്രായവും അറിയാനാണ് പൊലീസ് ആസ്ഥാനം എ.ഡി.ജി.പി ആനന്ദകൃഷ്ണ‍​െൻറ നേതൃത്വത്തിൽ മൂന്നംഗ സമിതിയെ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് െബഹ്റ ചുമതലപ്പെടുത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.