കോവളം-ഹോസ്ദുര്‍ഗ് ജലപാത: പുത്തനാറാകാൻ ഒരുങ്ങുന്നു പാർവതീപ​ുത്തനാർ

വള്ളക്കടവ്: ഏറെ നാളത്തെ കാത്തിരിപ്പിനും പ്രതിഷേധങ്ങള്‍ക്കും ഒടുവില്‍ മാലിന്യം നിറഞ്ഞ പാര്‍വതീപുത്തനാറി​െൻറ ശുചീകരണത്തിന് നടപടിയായി. പതിനൊന്ന് ജില്ലകളിലൂടെ കടന്നുപോകുന്ന കോവളം-ഹോസ്ദുര്‍ഗ് ജലപാതയിലെ പുത്തനാറി​െൻറ ശുചീകരണം ഇൗ മാസം തന്നെ തുടങ്ങാനാണ് തീരുമാനം. ടൂറിസം വികസനം ലക്ഷ്യമാക്കിയാണ് അടിയന്തരമായി കോവളം മുതല്‍ ആക്കുളം വരെയുള്ള 16.7 കിലോമീറ്റര്‍ ശുചീകരിക്കുന്നത്. 150 കോടി രൂപയാണ് പദ്ധതിെച്ചലവ്. ഉള്‍നാടന്‍ ജലഗതാഗതവകുപ്പി​െൻറ മേല്‍നോട്ടത്തില്‍ കേരളാ വാട്ടര്‍വേയ്സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡാണ് ശുചീകരണം നടത്തുക. പുത്തനാര്‍ വൃത്തിയാക്കല്‍, ആഴം കൂട്ടൽ, ഡ്രെയിനേജ് സംവിധാനം സ്ഥാപിക്കൽ എന്നീ മൂന്നുഘട്ടങ്ങളായാണ് പ്രവൃത്തികൾ. അത്യാധുനിക യന്ത്രമുപയോഗിച്ച് ആറ്റില്‍ നിന്ന് കുളവാഴ, പായല്‍ എന്നിവ നീക്കം ചെയ്യും. 15 മീറ്റര്‍ ആഴവും 25 മീറ്റര്‍ വീതിയുമാണ് ജലപാതക്ക് വേണ്ടത്. ആഴം കൂട്ടുമ്പോള്‍ ലഭിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ വൃത്തിയാക്കി സംസ്കരണശാലയിലേക്ക് മാറ്റും. കോവളം, പനത്തുറ, തിരുവല്ലം, ഇടയാര്‍വഴി, മൂന്നാറ്റുമുക്ക്, എസ്.എം ലോക്ക്, മുട്ടത്തറ, വള്ളക്കടവ്, ചാക്ക, കരിക്കകം, വേളികായല്‍, ആക്കുളം എന്നിവിടങ്ങളില്‍ ജലപാതയുടെ ഇരുവശങ്ങളിലുമുള്ള വീടുകളിലെ കക്കൂസ് മാലിന്യമടക്കമുള്ളവ ആറ്റിലേക്ക് ഒഴുക്കുന്നത് തടയും. ഇതിനായി പ്രേത്യക ഡ്രെയിനേജ് സംവിധാനമൊരുക്കി മുട്ടത്തറയിലെ ട്രീറ്റ്മ​െൻറ് പ്ലാൻറിലേക്ക് മാറ്റും. പദ്ധതി യാഥാര്‍ഥ്യമായാല്‍ ജലപാതയിലൂടെ സോളാര്‍ ബോട്ട് സർവിസ് ഉടൻ ആരംഭിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 25 മുതല്‍ 30 പേര്‍ക്ക് യാത്ര ചെയ്യുന്ന സോളാര്‍ യാത്രാ ബോട്ടുകളാണ് ആദ്യഘട്ടത്തില്‍ എത്തിക്കുകയെന്ന് ജലഗതാഗത വകുപ്പ് അധികൃതര്‍ പറഞ്ഞു. പുത്തന്‍പാലം, കരിക്കകം പാലം, പനത്തുറ എന്നിവിടങ്ങളില്‍ ഹൈഡ്രോളിക് പാലങ്ങള്‍ നിര്‍മിക്കും. ബോട്ടിന് കടന്നുപോകാന്‍ തരത്തില്‍ ഇരു വശത്തേക്കും വഴിമാറുന്ന പാലങ്ങളാണ് ഇവ. ചരക്ക് നീക്കം എളുപ്പത്തിലാക്കാനും ജലപാത വിനിയോഗിക്കും. 2020 ല്‍ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കാനാണ് തീരുമാനം. കോവളം മുതല്‍ ഹോസ്ദുര്‍ഗ് വരെയുള്ള 599 കിലോമീറ്ററിലാണ് ജലപാത. ഓരോ 20 കിലോമീറ്ററിലും ഒരു ടൂറിസ്റ്റ് കേന്ദ്രം ഉണ്ടാക്കും.1000 ടണ്‍ വരെ ചരക്ക് കയറ്റാവുന്ന ബാര്‍ജുകള്‍ ഇതിലൂടെ കടന്നുപോകും. 2300 കോടി രൂപയാണ് ഒന്നാം ഘട്ടത്തിന് വേണ്ടത്. കോവളം മുതല്‍ കൊല്ലം വരെയും കോഴിേക്കാട് മുതല്‍ ഹോസ്ദുര്‍ഗ് വരെയും സംസ്ഥാന പാതയായാണ് നിഷ്കര്‍ഷിച്ചിട്ടുള്ളത്. അതേസമയം, കൊല്ലം മുതല്‍ കോഴിക്കോട് വരെ കേന്ദ്രസര്‍ക്കാര്‍ ദേശീയ ജലപാതയായി അംഗീകരിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.