ജലപാതയൊരുക്കണമെങ്കില്‍ കൈയേറിയ ഭാഗങ്ങള്‍ തിരിച്ചു പിടിച്ച് നല്‍കണമെന്ന ്ഉള്‍നാടന്‍ ജലഗതാഗത വകുപ്പ് കര്‍ശനനിര്‍ദേശം മുന്നോട്ട് െവച്ചതോടെയാണ് കൈയേറിയ സ്ഥലങ്ങള്‍ തിരിച്ചുപിടിക്കാന്‍ റവന്യൂ അധികൃതര്‍ നടപടി ആരംഭിച്ചത്. ഇതോടെ രണ്ടായിരത്തിലധം കുടുംബങ്ങളാണ് കുടിയിറക്ക് ഭീഷണിയിലായത്. കോവളം മുതല്‍ വര്‍ക്കല വരെ ആറ്റിെൻറ ഇരുവശത്തുമായി നടത്തിയ സര്‍വേയിലാണ് രണ്ടായിരത്തിലധികം കൈയേറ്റങ്ങള്‍ കണ്ടെത്തിയത്. ഇതില്‍ 1500ലധികം കൈയേറ്റങ്ങള്‍ കണ്ടെത്തിയത് വള്ളക്കടവ്, മുട്ടത്തറ, എസ്.എം. ലോക്ക്, തിരുവല്ലം, ഇടയാര്‍, കഠിനംകുളം, ചാക്ക ഭാഗങ്ങളിലാണ്. ഇവിടെ താമസിക്കുന്നവര്‍ക്ക് വാസയോഗ്യമായ സ്ഥലം കണ്ടത്തണമെന്നും സര്‍ക്കാറിെൻറ ലൈഫ്മിഷന്‍ പദ്ധതിയില്‍ ഉൾപ്പെടുത്തി വീടുകള്‍ നൽകുക തുടങ്ങിയ ചര്‍ച്ചകള്‍ പുരോഗമിക്കുകയാെണന്നും ഉള്‍നാടന്‍ ജലഗതാഗത വകുപ്പ് അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.