പരിസ്ഥിതി ദിനാചരണം വിപുലമായി ആചരിക്കും

തിരുവനന്തപുരം: പരിസ്ഥിതിദിനം സംസ്ഥാന യുവജനക്ഷേമബോർഡ് വിപുലമായി ആചരിക്കും. യൂത്ത് ക്ലബുകളുടെ സഹകരണത്തോടെ വൃക്ഷത്തൈ വെച്ചുപിടിപ്പിക്കൽ, ശുചീകരണ പ്രവർത്തനങ്ങൾ, കണ്ടൽക്കാട് വെച്ചുപിടിപ്പിക്കൽ, ജലേസ്രാതസ്സുകളെ പ്ലാസ്റ്റിക് മുക്തമാക്കൽ, കുട്ടിവനം വെച്ചുപിടിപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ വിവിധ ജില്ലകളിൽ സംഘടിപ്പിക്കും. പരിസ്ഥിതി സംരക്ഷണം മുൻനിർത്തിയുള്ള ബോധവത്കരണ പ്രവർത്തനങ്ങൾക്കും ഉൗന്നൽ നൽകും. സംസ്ഥാനതല ഉദ്ഘാടനം അഞ്ചിന് രാവിലെ 10ന് തിരുവനന്തപുരം ഒാൾ സെയിൻറ്സ് കോളജ് ജങ്ഷനിൽ മന്ത്രി എ.സി. മൊയ്തീൻ നിർവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.