വള്ളക്കടവ്: സ്വര്‍ണക്കടത്ത് പിടികൂടാന്‍ അത്യാധുനിക പരിശോധനാ സംവിധാനങ്ങള്‍ തിരുവനന്തപുരം വിമാനത്താവളത്തിലില്ലാത്തത് സ്വർണക്കടത്തുകാർക്ക്് സഹായകമാകുന്നു. ഇതിെൻറ മറവില്‍ പുത്തന്‍ തന്ത്രങ്ങള്‍ വഴി കോടികളുടെ സ്വര്‍ണം കസ്റ്റംസിെൻറ കണ്ണ് വെട്ടിച്ച് പുറത്തേക്ക് കടക്കുകയാണ്. കഴിഞ്ഞ ദിവസം വിമാനത്താവളത്തില്‍ എത്തിയ വള്ളക്കടവ് സ്വദേശി അബ്ദുൽ സലാം സെയ്ദ് മാഹീെൻറ പക്കല്‍ സ്വര്‍ണമുണ്ടായിരുന്നതായി കണ്ടെത്താൻ കസ്റ്റംസിെൻറ പരിശോധനയില്‍ കഴിഞ്ഞില്ല. പിന്നീട് രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിലാണ് ഇയാള്‍ പിടിയിലായത്. സ്വര്‍ണം ദ്രാവകരൂപത്തിലാക്കി പ്രോട്ടീന്‍ പൗഡറുമായി കൂട്ടിക്കുഴച്ച് പ്ലാസ്റ്റിക് കവറിലാക്കി കാല്‍മുട്ടില്‍ ഒളിപ്പിച്ചാണ് ഇയാൾ മെറ്റല്‍ ഡിറ്റക്ടര്‍ ഡോര്‍ വഴി പരിശോധന കടന്ന് പുറത്തേക്ക് വന്നത്. ദേഹപരിശോധന നടത്തിയപ്പോഴാണ് പ്രോട്ടീന്‍ പൗഡര്‍ കാലില്‍ കെട്ടിെവച്ചിരിക്കുന്നതായി കെണ്ടത്തിയത്. എന്നാല്‍, ഇത് സാധാരണ പ്രോട്ടീന്‍ പൗഡര്‍ മാത്രമാെണന്ന് ഇദ്ദേഹം ഉറച്ചുനിന്നതോടെ കസ്റ്റംസ് കുഴഞ്ഞു. പിന്നീട് രാസപരിശോധനക്കയച്ച ശേഷമാണ് പൗഡറില്‍ സ്വര്‍ണം കലര്‍ന്നിരിക്കുന്നതായി കണ്ടെത്തിയത്. സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ എട്ടുമണിക്കൂറിലധികം വേണ്ടിവന്നു. 758ഗ്രാം സ്വര്‍ണമാണ് വേര്‍തിരിച്ചെടുത്തത്. വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധനക്ക് ആകെയുള്ളത് ഒരു മൈറ്റല്‍ ഡിറ്റക്ടറും സ്കാനറുമാണ്. എല്ലാ യാത്രക്കാരുടെയും ദേഹപരിശോധ കസ്റ്റംസിന് എറെ ബുദ്ധിമുട്ടുള്ള കാര്യവുമാണ്. എന്നാല്‍, അത്യാധുനിക മെറ്റല്‍ ഡിറ്റക്ടര്‍ സ്ഥാപിച്ചാല്‍ ഇതിന് പരിഹാരമാകുെമന്ന് പറയപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.