ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന ഒരു ലക്ഷം രൂപയുടെ പുകയില ഉൽപന്നം പിടികൂടി

പാറശ്ശാല: തമിഴ്‌നാട്ടിൽനിന്ന് ട്രെയിൻ മാർഗം കടത്തിക്കൊണ്ടുവന്ന ഒരു ലക്ഷം രൂപയുടെ പുകയില ഉൽപന്നങ്ങൾ റെയിൽേവ പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് തിരുനെൽവേലി അംബാസമുദ്രം സ്വദേശി ശരവണനെ (40) പൊലീസ് അറസ്റ്റ് ചെയ്തു. സ്കൂൾ, കോളജുകൾ കേന്ദ്രീകരിച്ച് വിതരണത്തിന് കൊണ്ടുവന്നതാണ് ഇവ. കൊല്ലം ജില്ലയിലെ വിധ കടകളിൽ ജോലിക്ക് നിന്നിട്ടുള്ള ശരവണൻ, ആ ബന്ധം മുതലെടുത്താണ് കച്ചവടത്തിന് പുകയില ഉൽപന്നം എത്തിച്ചത്. ഞായറാഴ്ച 11ന് വന്ന ചെന്നൈ-അനന്തപുരി എക്സ്പ്രസിലാണ് ഇവ കൊണ്ടുവന്നത്. എസ്.ഐ അനിൽകുമാർ, എ.എസ്.ഐ ഷിബുകുമാർ, സി.പി.ഒ സജീവ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.