തിരുവനന്തപുരം: നഗരത്തിലെ സ്കൂളുകൾ കേന്ദ്രീകരിച്ച് നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയ 21പേർ സിറ്റി പൊലീസിെൻറ ഒാപറേഷൻ ച്യൂയിൽ അറസ്റ്റിലായി. ഇവരിൽ അഞ്ച് പേർ സ്ത്രീകളാണ്. നാലാഞ്ചിറ, പാറോട്ടുകോണം, നേമം, പാച്ചല്ലൂർ, നെടുങ്കാട്, പൊട്ടക്കുഴി, അമ്പലത്തറ എന്നിവിടങ്ങളിലെ സ്കൂൾ പരിസരത്തുനിന്നാണ് അഞ്ച് സ്ത്രീകളെ നിരോധിത പുകയില ഉൽപന്നങ്ങൾ കച്ചവടം നടത്തിയതിന് അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് നൂറുകണക്കിന് പുകയില ഉൽപന്നങ്ങളുടെ പാക്കറ്റുകൾ പിടിച്ചെടുത്തിട്ടുണ്ട്. ജനറൽ ആശുപത്രിക്ക് സമീപത്തുനിന്നാണ് വഞ്ചിയൂർ ഋഷിമംഗലം സ്വദേശി മുരളിയെ (42) പൊലീസ് പടികൂടിയത്. ഒാൾ സെയിൻറ്സ് കോളജിന് സമീപത്തുനിന്ന് ഷാഹുൽ ഹമീദിനെയും (53) കഴക്കൂട്ടം മേനംകുളം സ്കൂൾ പരിസരത്തുനിന്ന് തുളസീധരനെയും (49) പിടികൂടി. ഇവരുടെ വീടുകളും കടകളും റെയ്ഡ് നടത്തി പുകയില ഉൽപന്നങ്ങളുടെ വൻ ശേഖരം പൊലീസ് കണ്ടെടുത്തു. സിറ്റി പൊലീസ് കമീഷണർ പി. പ്രകാശിെൻറയും ഡി.സി.പി ആർ. ആദിത്യയുടെയും നേതൃത്വത്തിലായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.