മോൺ. പോൾ ആൻറണി മുല്ലശ്ശേരിയുടെ മെത്രാഭിഷേകം ഇന്ന്​

കൊല്ലം: ഡോ. പോൾ ആൻറണി മുല്ലശ്ശേരിയുടെ മെത്രാഭിഷേകം ഞായറാഴ്ച ഉച്ചക്ക് 2.30ന് കൊല്ലം ഫാത്തിമ മാതാ നാഷനൽ കോളജ് ഗ്രൗണ്ടിൽ നടക്കും. ബിഷപ് ഡോ. സ്റ്റാൻലി റോമൻ മുഖ്യകാർമികത്വം വഹിക്കും. പുനലൂർ രൂപതാ അധ്യക്ഷൻ ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, കണ്ണൂർ രൂപതാ അധ്യക്ഷൻ ഡോ. അലക്സ് വടക്കുംതല, തൃശൂർ അതിരൂപതാ മെത്രാൻ ഡോ. ആൻഡ്രൂസ് താഴത്ത്, തിരുവനന്തപുരം അതിരൂപതാ മെത്രാൻ ഡോ. സൂസപാക്യം എന്നിവർ പെങ്കടുക്കും. കേത്താലിക്കാസഭയിലെ 30 മെത്രാൻമാരും 300 ലധികം വൈദികരും ദിവ്യബലി അർപ്പണത്തിലും തിരുകർമങ്ങളിലും പങ്കുചേരും. ചടങ്ങുകളിൽ ഹരിതചട്ടം പാലിക്കുമെന്നും സംഘാടകർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.