സംരക്ഷണമില്ല; തിരിച്ചൻകാവ് വഴിയമ്പലം നശിക്കുന്നു

ഓയൂർ: വെളിനല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട ഐതിഹ്യകഥയിൽ സ്ഥാനം പിടിച്ച തിരിച്ചൻകാവ് വഴിയമ്പലം സംരക്ഷണമില്ലാതെ നശിക്കുന്നു. ഇതിന് 300 വർഷത്തിലേറെ പഴക്കമുള്ളതായി നാട്ടുകാർ പറയുന്നു. ഓയൂർ ജങ്ഷനിൽ നിന്ന് ഒരു കിലോമീറ്റർ അകലെ കൊല്ലം-കൊട്ടാരക്കര റോഡിലാണ് ഈ വിശ്രമകേന്ദ്രം. 30 വർഷം മുമ്പുവരെ വഴിയമ്പലത്തിേൻറതായ കിണറും പാറ കൊണ്ട് നിർമിച്ച ചുമടുതാങ്ങിയും കന്നുകാലികൾക്ക് വെള്ളം കൊടുക്കുന്നതിനും മറ്റുമുള്ള കൽത്തൊട്ടിയും ഉണ്ടായിരുന്നു. ചുമടുതാങ്ങിയും കൽത്തൊട്ടിയും പ്രദേശവാസികൾ പൊട്ടിച്ച് നിർമാണപ്രവർത്തനത്തിന് ഉപയോഗിച്ചതായി പറയുന്നു. ഇവിടം കഴിഞ്ഞാൽ പതിനഞ്ച് കിലോമീറ്ററുകൾക്കുള്ളിൽ മറ്റൊരു വിശ്രമകേന്ദ്രമില്ല. നാല് കൽത്തൂണുകളിൽ ഉയർന്നു നിൽക്കുന്ന കെട്ടിടത്തി​െൻറ കഴുക്കോലുകൾ ഒറ്റ മകുടത്തിൽ ഉറപ്പിച്ചിരിക്കുന്നതാണ്. എന്നാൽ കഴുക്കോലുകൾ ദ്രവിച്ചതിനാൽ ഓടുകളും ഉടഞ്ഞ് തകർന്ന നിലയിലാണ്. മാത്രമല്ല, കൽത്തൂണുകൾ ഒരു വശത്തേക്ക് ചരിഞ്ഞ് ഏതു സമയത്തും നിലംപൊത്തുന്ന നിലയിലുമാണ്. അേതസമയം, വിശ്രമകേന്ദ്രത്തിനോട് ചേർന്ന വസ്തുക്കളും കിണറും സ്വകാര്യവ്യക്തി മതിൽകെട്ടി അടച്ചതായും പരാതിയുണ്ട്. സമീപവാസിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥലം പരിശോധിച്ച വില്ലേജ് അധികൃതർ വഴിയമ്പലത്തി​െൻറ കിണറും വസ്തുവി​െൻറ കുേറഭാഗവും സ്വകാര്യവ്യക്തികൾ കൈയേറിെയന്ന് കണ്ടെത്തിയിട്ടുണ്ട്. കൈയേറ്റം ചൂണ്ടിക്കാട്ടി മരാമത്ത് അധികൃതർക്ക് റിപ്പോർട്ട് നൽകിയതായി വില്ലേജ് ഒാഫിസർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.