'സിവിൽ സർവിസ്​ ജേതാക്ക​െള തരംതിരിക്കാനുള്ള നീക്കം ഉപേക്ഷിക്കണം'

കടയ്ക്കൽ: സിവിൽ സർവിസ് കേഡർമാരെ തരംതിരിവ് നടത്താനുള്ള നീക്കം വർഗീയ ചേരിതിരിവിനും സ്വന്തം താൽപര്യക്കാരെ ഉന്നതങ്ങളിൽ പ്രതിഷ്ഠിക്കാനുമുള്ള തരംതാണ ചിന്തയാണെന്നും കീഴ്വഴക്കങ്ങൾ പാലിച്ചുള്ള നിയമനസമ്പ്രദായം തുടരണമെന്നും റാവുത്തർ ഫെഡറേഷൻ ചിതറ മേഖലസമ്മേളനം ആവശ്യപ്പെട്ടു. മേഖല പ്രസിഡൻറ് ഷംസുദ്ദീൻ റാവുത്തർ അധ്യക്ഷത വഹിച്ചു. സമ്മേളനം ദേശീയ പ്രസിഡൻറ് എസ്.എ. വാഹിദ് ഉദ്ഘാടനംചെയ്തു. സിവിൽ സർവിസ് പരീക്ഷയിൽ മികവ് തെളിയിച്ച സദ്ദാം നവാസിനെയും അമൽ റാവുത്തറെയും യോഗത്തിൽ അനുമോദിച്ചു. സംസ്ഥാന പ്രസിഡൻറ് എം.എ. സത്താർ, ജനറൽസെക്രട്ടറി എം.എസ്. സലാമത്ത്, വൈസ്പ്രസിഡൻറ് പ്രഫ. ഡോ. ഹുസൈൻ, അബ്ദുൽസലാം, എച്ച്. സലിംരാജ്, യൂസുഫ് റാവുത്തർ, ബദറുദ്ദീൻ, കൊട്ടാരക്കര അബ്ദുൽഅസീസ്, ഏരൂർ മീരാസാഹിബ്, സലാഹുദ്ദീൻ എന്നിവർ സംസാരിച്ചു. അജ്മൽ സ്വാഗതവും സെക്രട്ടറി നുജുമുദ്ദീൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.