വിലകുറച്ച് വിൽപന: പച്ചക്കറിക്കട വ്യാപാരികൾ അടപ്പിച്ചു

അഞ്ചൽ: വിലകുറച്ച് പച്ചക്കറി വ്യാപാരം നടത്തിവന്ന കട മറ്റ് പച്ചക്കറി വ്യാപാരികൾ സംഘടിച്ചെത്തി അടപ്പിച്ചു. ചന്തമുക്കിൽ തമിഴ്‌നാട് സ്വദേശി മന്മഥൻ നടത്തി വന്ന പച്ചക്കറിക്കടയാണ് അമ്പതോളം വരുന്ന മറ്റ് വ്യാപാരികൾ എത്തി നിർബന്ധപൂർവം അടപ്പിച്ചത്. അഞ്ചൽ ചന്തയിൽ എത്തിച്ചേരുന്ന പച്ചക്കറി മൊത്ത വിലക്കെടുത്താണ് മന്മഥൻ കുറഞ്ഞ വിലക്ക് ചില്ലറ വ്യാപാരം നടത്തി വരുന്നത്. എന്നാൽ ഇത് വർഷങ്ങളായി ഇവിടെ ഉപജീവനം നടത്തി വരുന്ന തദ്ദേശീയരായ മറ്റ് കച്ചവടക്കാരെ പ്രതികൂലമായി ബാധിക്കുന്നുവെന്നാരോപിച്ചാണ് സ്ഥാപനം അടപ്പിച്ചത്. അതേസമയം കടക്കുള്ളിൽ നിരോധിത ലഹരിവസ്തുക്കൾ വിൽപനക്ക് െവച്ചിട്ടുണ്ടെന്ന് സമരക്കാർ അറിയിച്ചതനുസരിച്ച് പൊലീസ് പരിശോധന നടത്തി പത്ത് കവർ പാൻപരാഗ് കണ്ടെടുത്തു. തുടർന്ന് കസ്റ്റഡിയിലെടുത്ത മന്മഥനെതിരെ പൊലീസ് കേസെടുത്തു. തന്നെ മർദിച്ച് നിർബന്ധപൂർവം കടയടപ്പിക്കുകയായിരുന്നുവെന്നും പാൻപരാഗ് സമരക്കാർ കടയിലേക്ക് എറിഞ്ഞിട്ടതാണെന്നും കാട്ടി മന്മഥൻ കണ്ടാലറിയാവുന്ന അമ്പതോളം പേർക്കെതിരെ പൊലീസിൽ പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.