വർക്കല: ചരിത്ര പ്രസിദ്ധമായ പാപനാശം കുന്ന് വീണ്ടും ഇടിഞ്ഞു വീണു. ഔഷധ വീര്യമുള്ള ജലമൊഴുകുന്ന ഓവിന് മുകളിലെ കുന്നാണ് ഇടിഞ്ഞു വീണത്. ആളപായമില്ല. ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ടേകാലോടെയാണ് കുന്നിടിഞ്ഞു വീണത്. തീരത്തെ ഓവുകൾക്ക് സമീപം അറുപതടിയോളം ഉയരത്തിൽനിന്നാണ് കുന്ന് അടർന്നു പതിച്ചത്. ആറ്റിങ്ങൽ സ്വദേശികളായ ഒരു സംഘം വിദ്യാർഥികൾ ഓവിൽ കുളിച്ചുകയറിയ ഉടനെയായിരുന്നു കുന്നിടിഞ്ഞത്. തലനാരിഴ വ്യത്യാസത്തിലാണ് ദുരന്തം ഒഴിവായത്. ഈ സമയം ഓവിൽ കുളിക്കുകയിയിരുന്ന വിദ്യാർഥികളെ അധികൃതർ മുന്നറിയിപ്പ് നൽകി മാറ്റി. കുന്നിെൻറ ചെറിയൊരു ഭാഗമാണ് ഇടിഞ്ഞു പതിച്ചത്. ഇടിഞ്ഞു വീണതിൽ കൂറ്റൻ പാറയുമുണ്ടായിരുന്നു. വിള്ളൽ വീണ കുന്നിൻനിരയിൽനിന്ന് ഇനിയും പാറയും മണ്ണും ഇളകി വീഴാനുള്ള സാധ്യത ഏറെയാണ്. ഇതു മുന്നിൽക്കണ്ട് അധികൃതർ കുന്നടിവാരത്തേക്കും ഓവുകളിലും കുളിക്കാനെത്തുന്ന ആഭ്യന്തര, വിദേശ ടൂറിസ്റ്റുകളെയും നാട്ടുകാരെയും പൊലീസ് വിലക്കിയിട്ടുണ്ട്. കാപ്പിൽ തീരത്ത് യുവതീയുവാക്കളെ ആക്രമിച്ച് സ്വർണമാല കവർന്ന സംഘം അറസ്റ്റിൽ വർക്കല: കാപ്പിൽ തീരത്ത് വിനോദ സഞ്ചാരികളായ യുവതിയെയും യുവാവിനെയും ആക്രമിച്ച ശേഷം സ്വർണമാലയും മൊബൈൽ ഫോണും കവർന്ന സംഘം അറസ്റ്റിൽ. വെട്ടൂർ സ്വദേശി പാമ്പ് ഇസ്മയിൽ എന്ന ഇസ്മയിൽ (28), കണ്വാശ്രമം സ്വദേശികളായ കൊച്ചുമോൻ എന്ന നസീബ് (28), സാബിത്ത്(23), മാന്തറ സ്വദേശി ദിലീപ് (32) എന്നിവരാണ് പിടിയിലായത്. ഇക്കഴിഞ്ഞ 30നാണ് കാപ്പില്‍ ബീച്ചിന് സമീപം യുവതിയെയും സുഹൃത്തിനെയും മര്‍ദിച്ചശേഷം ഒന്നര പവെൻറ സ്വര്‍ണമാലയും മൊബൈല്‍ഫോണും മോഷ്ടിച്ചത്. ബീച്ചിന് സമീപത്തെ ആളൊഴിഞ്ഞ കാറ്റാടിമരക്കൂട്ടം ഭാഗത്ത് ഇരിക്കുകയായിരുന്ന തിരുവല്ല സ്വദേശിയായ യുവതിയെയും സുഹൃത്തിനെയുമാണ് സംഘം ആക്രമിച്ചത്. മര്‍ദിച്ചശേഷം യുവതിയുടെ കഴുത്തില്‍ക്കിടന്ന മാലയും കൈയിലുണ്ടായിരുന്ന മൊബൈല്‍ഫോണും മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. റൂറൽ എസ്.പിയുടെ നിർദേശപ്രകാരം ആറ്റിങ്ങൽ ഡിവൈ.എസ്.പി അനിൽകുമാറിെൻറ നേതൃത്വത്തിൽ വർക്കല സി.ഐ രമേശ് കുമാർ, അയിരൂർ എസ്.ഐ ബിജുകുമാർ, എസ്.ഐമാരായ തുളസീധരൻ, അജയകുമാർ, അഡീഷനൽ എസ്.ഐ അജയകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഷാനവാസ്, ബി. ശ്രീകുമാർ, എം.എസ്. ശ്രീകുമാർ, അനിൽകുമാർ, പൊലീസുകാരായ സജീവ്, ബിജു, തുളസി, സിബി, റൂറൽ എസ്.പിയുടെ ഷാഡോ ടീമിലെ അഡീഷനൽ എസ്.ഐ. ബിജു ഹഖ്, പൊലീസുകാരായ ബിജുകുമാർ, റിയാസ്, ജ്യോതിഷ് എന്നിവരടങ്ങിയ ടീമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.