കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച്​ നാലുപേർക്ക് പരിക്ക്

നെടുമങ്ങാട്: തിരുവനന്തപുരം-നെടുമങ്ങാട് റോഡിൽ പത്താംകല്ല് ജങ്ഷന് സമീപം . ശനിയാഴ്ച രാവിലെ 7.30നായിരുന്നു അപകടം. നെടുമങ്ങാടുനിന്ന് മെഡിക്കൽ കോളജിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസും എതിർദിശയിൽ ചരക്കുകയറ്റി വരികയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ബസ് യാത്രികരായ നാലുപേർക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്കുകൾ ഗുരുതരമല്ല . ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കനത്ത മഴയെതുടർന്ന് നിയന്ത്രണം തെറ്റിയ ലോറിയും ബസും കൂട്ടിയിടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. അപകടത്തെതുടർന്ന് നെടുമങ്ങാട് തിരുവനന്തപുരം റോഡിൽ അൽപനേരം ഗതാഗതം തടസ്സപ്പെട്ടു. ലക്ഷങ്ങൾ ചെലവഴിച്ച കല്ലുവരമ്പ് - കുന്നിൽ കുടിവെള്ള പദ്ധതി ഉപയോഗശൂന്യം; നാട്ടുകാർ ഉപയോഗിക്കുന്നത് പൊതുകിണറിലെ മലിനജലം നെടുമങ്ങാട്: നാട്ടുകാർക്ക് ഉപകാരപ്പെടാതെ നഗരസഭയിലെ പുങ്കുംമൂട് വാർഡിലെ കുടിവെള്ള പദ്ധതി. കഴിഞ്ഞ നഗരസഭ കാലത്ത് പൂർത്തിയാക്കിയ കല്ലുവരമ്പ് -കുന്നിൽ കുടിവെള്ള പദ്ധതിയാണ് പാതിവഴിയിലായത്. 397000 രൂപ മുടക്കിയായിരുന്നു പദ്ധതി. ഇതി​െൻറ ഭാഗമായി നിർമിച്ച പതിനായിരം ലിറ്റർ സംഭരണശേഷിയുള്ള കോൺക്രീറ്റ് ടാങ്ക് നിലവിൽ ചേർന്നൊലിക്കുന്ന അവസ്ഥയിലാണ്. നിർമാണത്തി​െൻറ ആരംഭഘട്ടത്തിൽതന്നെ പരിസരവാസികൾ അപാകതകൾ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ, പ്രവർത്തനത്തിന് നേതൃത്വം നൽകിയ നഗരസഭ എൻജിനീയറിങ് വിഭാഗം ഇത് അവഗണിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. വേനൽക്കാലത്ത് കുടിവെള്ളത്തിന് ക്ഷാമം അനുഭവപ്പെടുന്ന പ്രദേശമാണിത്. കുടിവെള്ളത്തിനായി പ്രദേശവാസികൾ 40 വർഷത്തിലധികം പഴക്കമുള്ള പൊതുകിണറിനെയാണ് ഇപ്പോഴും ആശ്രയിക്കുന്നത്. എന്നാൽ, വേനൽക്കാലത്ത് ഈ കിണറ്റിൽ വെള്ളം വറ്റാറുണ്ട്. കിണറി​െൻറ ശുചീകരണം നടത്തിയിട്ട് പത്ത് വർഷത്തിലേറെയായി. കിണറിന് ഉൾവശം കാട് പിടിച്ചതും വെള്ളത്തിന് ദുർഗന്ധം വമിക്കുന്നതും നാട്ടുകാരെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് നിരവധി പരാതികൾ നെടുമങ്ങാട് നഗരസഭ സെക്രട്ടറിക്കും വാർഡ് കൗൺസിലർക്കും സമീപവാസികൾ നൽകിയിരുന്നെങ്കിലും കണ്ടഭാവമില്ലെന്ന് നാട്ടുകാർ പറയുന്നു. ഇതിനെതിരെ മനുഷ്യവകാശ കമീഷനെ സമീപിക്കാൻ ഒരുങ്ങുകയാണ് പ്രദേശവാസികൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.