തിരുവനന്തപുരം: സർക്കാറിെൻറ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിെൻറ ആഭിമുഖ്യത്തിൽ സംസ്ഥാനമൊട്ടാകെ സംഘടിപ്പിച്ച ഉൽപന്ന പ്രദർശന വിപണനമേളകളിൽ നിന്ന് കുടുംബശ്രീ സംരംഭകർ നേടിയത് 1.24 കോടിയുടെ വിറ്റുവരവ്. 368 സ്റ്റാളുകളിലായി മൂവായിരത്തിലേറെ സംരംഭകരുടെ ഉൽപന്നങ്ങളാണ് മേളയിൽ വിറ്റഴിഞ്ഞത്. െതരഞ്ഞെടുപ്പ് പ്രമാണിച്ച് ആലപ്പുഴ ജില്ലയൊഴികെ ബാക്കി ജില്ലകളിലെല്ലാം മേള സംഘടിപ്പിച്ചു. ഏറ്റവുംകൂടുതൽ സ്റ്റാളുകൾ പ്രവർത്തിച്ചത് പാലക്കാട് ജില്ലയിലാണ്. 45 എണ്ണം. പത്തനംതിട്ട, തൃശൂർ, മലപ്പുറം ജില്ലകൾ 40 വീതം സ്റ്റാളുകളുമായി മേളയിൽ പങ്കെടുത്തു. ഏഴു ദിവസത്തെ മേളയിൽനിന്ന് 25 ലക്ഷം രൂപയുമായി ഏറ്റവും കൂടുതൽ വിറ്റുവരവ് നേടിയത് പാലക്കാട് ജില്ലയാണ്. 15 ലക്ഷം രൂപയുടെ വിറ്റുവരവുമായി തൃശൂർ ജില്ല രണ്ടാമതും 14 ലക്ഷം രൂപയുടെ വിറ്റുവരവുമായി തിരുവനന്തപുരം ജില്ല മൂന്നാമതും എത്തി. കാക്കനാടൻ അവാർഡിന് ചെറുകഥകൾ ക്ഷണിക്കുന്നു തിരുവനന്തപുരം: കാക്കനാടൻ അവാർഡിന് ചെറുകഥകൾ ക്ഷണിക്കുന്നു. ജില്ലയിലെ കോളജുകളിലെ വിദ്യാർഥികൾക്കും പൊതുവിഭാഗത്തിലുമായാണ് മത്സരം. പത്ത് പോയൻറ് സൈസ് ഡി.ടി.പി ചെയ്ത കഥകൾ മൂന്ന് പേജിൽ കവിയരുത്. രണ്ട് വിഭാഗത്തിൽ നിന്നും ഒന്നും രണ്ടും സ്ഥാനത്തെത്തുന്ന കഥകൾക്കാണ് അവാർഡ് നൽകുന്നത്. സൃഷ്ടികൾ ഈ മാസം 15ന് മുമ്പ് ചെയർമാൻ, മലയാള സാംസ്കാരികവേദി, ഹിറാ കോംപ്ലക്സ്, വർക്കല വിലാസത്തിൽ കൊറിയർ അയക്കണം. അവാർഡുകൾ 19ന് തിരുവനന്തപുരം പ്രസ്ക്ലബിൽ സംവിധായകൻ കമൽ സമ്മാനിക്കും. ഫോൺ: 9539008692.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.