തിരുവനന്തപുരം: മതസ്പർദ അകറ്റാൻ ഇഫ്താറുകൾ ഉപകരിക്കുമെന്ന് വി.എസ്. ശിവകുമാർ എം.എൽ.എ. കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ നടത്തിയ ഇഫ്ത്താർ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡൻറ് കരമന ബയാർ അധ്യക്ഷത വഹിച്ചു. പാളയം ഇമാം മൗലവി വി.പി. ഷുഹൈബ് ബദർ അനുസ്മരണം നടത്തി. ഇമാം എ.എം. ബദറുദ്ദീൻ മൗലവി, കേരള ഹൗസിങ് ബോർഡ് ചെയർമാൻ പി. പ്രസാദ്, കേരള ഇൻഡസ്ട്രിയൽ എൻറർപ്രൈസസ് മാനേജിങ് ഡയറക്ടർ ഡോ. െഫബി വർഗീസ്, എം. അബ്ദുൽ കരീം, മുസ്ലിം ലീഗ് ദേശീയ സമിതി അംഗം കെ.എച്ച്.എം. അഷ്റഫ്, വിഴിഞ്ഞം ഹനീഫ്, പി. സെയ്യദലി, കരമന സലിം, ജെ.എം. മുസ്തഫ, കുളപ്പട അബൂബക്കർ, ബീമാപള്ളി പീർ മുഹമ്മദ്, എം. മുഹമ്മദ് മാഹീൻ, മുഹമ്മദ് റോഷൻ എന്നിവർ സംസാരിച്ചു. അറിയിപ്പ് തിരുവനന്തപുരം: കരിച്ചാറ ഗവ. എൽ.പി.എസിൽ ഒരു പ്രൈമറി അധ്യാപികയുടെ ഒഴിവുണ്ട്. താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള അഭിമുഖം തിങ്കളാഴ്ച രാവിലെ 10.30ന് നടക്കും. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകേണ്ടതാണ്. കെ.ടെറ്റ് ഉള്ളവർക്ക് മുൻഗന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.