തിരുവനന്തപുരം: സർക്കാർ സ്കൂളുകളിൽ വിദ്യാർഥികളെ അയക്കാൻ പൊതുസമൂഹം തയാറാകണമെന്ന് വി.എസ്. ശിവകുമാർ എംഎൽഎ. ചാല ഗവ. യു.പി സ്കൂളിൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച ഒരുകോടി അറുപത് ലക്ഷം രൂപ വിനിയോഗിച്ച് നിർമിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒന്നരനൂറ്റാണ്ട് പഴക്കമുള്ള തിരുവനന്തപുരത്തെ പുരാതന ചാല ഗവ.യു.പി സ്കൂൾ അടച്ചുപൂട്ടലിെൻറ വക്കിലായിരുന്നു. ഇതു മനസ്സിലാക്കിയാണ് സ്കൂൾ നിലനിർത്തുന്നതിനായി നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചത്. മൂന്നുനിലകളിലായി ഒമ്പത് ക്ലാസ് മുറികളുള്ള പുതിയ കെട്ടിടത്തിലെ ക്ലാസ് റൂമുകൾ സ്മാർട്ട് ക്ലാസുകളാക്കുന്നതിനുള്ള നടപടികളും ആരംഭിച്ചുകഴിഞ്ഞതായി ശിവകുമാർ പറഞ്ഞു. പി.ടി.എ പ്രസിഡൻറ് സുന്ദരംപിള്ള അധ്യക്ഷനായി. കൗൺസിലർ എസ്.കെ.പി. രമേശ്, എ.ഇ.ഒ. ഷൈലജാ ഭായി, ഹെഡ്മിസ്ട്രസ് ബീനാ സരോജം, അസീനാമോൾ, സുരേഷ്കുമാർ, നജീബ്, കെ.സി. ഹരികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.