തിരുവനന്തപുരം: ഭാരത് ഭവൻ കലാനിധിയുടെ സഹകരണത്തോടെ ഒരുക്കുന്ന അക്ഷരകനിവ് ഞായറാഴ്ച ഭാരത് ഭവനിൽ നടക്കും. വിദ്യാർഥികൾക്ക് പഠനോപകരണങ്ങളും വൃക്ഷത്തൈകളും വിതരണം ചെയ്യും. വൈകീട്ട് അഞ്ചിന് നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉൽഘാടനംചെയ്യും. ചുനക്കര രാമൻകുട്ടി അധ്യക്ഷത വഹിക്കും. ബി. സുഗതകുമാരി 51 സ്കൂളുകൾക്കുള്ള വൃക്ഷത്തൈ വിതരണം നിർവഹിക്കും. കുട്ടികൾക്കുള്ള പഠനോപകരണ വിതരണം പി.ആർ.ഡി ഡയറക്ടർ സുഭാഷും എ.ഡി.ജി.പി ബി. സന്ധ്യയും ചേർന്ന് നിർവഹിക്കും. കലാനിധി പ്രതിഭകളെ ആദരിക്കലും, സംഗീത വിരുന്നും 'വേട്ട' എന്ന നാടകവും അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.