സി.പി.ഐ സായാഹ്ന ധര്‍ണ

വെള്ളറട: ഡീസല്‍, പാചകവാതക വിലവർധനക്കെതിരെ സംഘടിപ്പിച്ചു. സി.പി.ഐ വെള്ളറട മണ്ഡലം സെക്രട്ടറി കള്ളിക്കാട് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. തൊഴില്‍ നിയമങ്ങള്‍ അട്ടിമറിച്ച ബി.ജെ.പി കോര്‍പറേറ്റുകളുടെയും മുതലാളിമാരുടെയും കോടികള്‍ എഴുതിത്തള്ളി സാധാരണക്കാരെ വഞ്ചിെച്ചന്ന് കള്ളിക്കാട് ചന്ദ്രന്‍ പറഞ്ഞു. ജെ. ബാലരാജ് അധ്യക്ഷതവഹിച്ചു. സി. കൃഷ്ണപിള്ള, വാഴിച്ചൽ ഗോപന്‍, എസ്.ബി. വിനയകുമാര്‍ എന്നിവര്‍ സംസാരിച്ചു. സി. ജനാർദനന്‍, എം. അപ്പുക്കുട്ടന്‍, കെ. രാമചന്ദ്രന്‍, അനീഷ് ചൈതന്യ എന്നിവര്‍ ധര്‍ണക്ക് നേതൃത്വം നല്‍കി. വെള്ളറട ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സന്തോഷ്‌കുമാര്‍ സ്വാഗതവും കിളിയൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ശ്യാംകുമാര്‍ നന്ദിയും പറഞ്ഞു. ചിത്രം. സി.പി.ഐ നടത്തിയ സായാഹ്ന ധര്‍ണ വെള്ളറട മണ്ഡലം സെക്രട്ടറി കള്ളിക്കാട് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു petrul pjaka vathaka vila varthanavinethire nadana sayana dharna ad kallikad chandran uthkadanam chayunu
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.