കാരക്കോണം മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് ഗര്‍ഭിണിയെ എസ്​.എ.ടി ആശുപത്രിയിലേക്ക് മാറ്റി

വെള്ളറട: കാരക്കോണം മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് ആരോപണം, ഗര്‍ഭിണിയെ എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റി. കാരക്കോണം കുന്നത്ത്കാല്‍ ചാവടി സ്വദേശിനി നീനു കൃഷ്ണയെ ആണ് എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നീനു കൃഷ്ണ കാരക്കോണം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ ആശുപത്രിയിലെത്തിയ നീനു കൃഷ്ണയെ പരിശോധിച്ച ഡോക്ടര്‍ കുഞ്ഞിന് ഹൃദയമിടിപ്പ് കുറവാണന്ന് കണ്ടത്തി. വിവരം ബന്ധുക്കളെ അറിച്ചയുടന്‍ അവർ പ്രതിഷേധിച്ചു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസിെന വിവരം അറിയിച്ചു. എസ്.ഐ സതീഷ്‌കുമാറി​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി നീനു കൃഷ്ണയെ ഡോക്ടറി​െൻറ ഒപ്പം എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റി. എസ്.എ.ടി ആശുപത്രിയില്‍ നിന്നുള്ള വിവരവും ബന്ധുക്കളില്‍നിന്ന് പരാതിയും ലഭിച്ചാലേ തുടര്‍നടപടിയുണ്ടാവൂവെന്ന് എസ്.ഐ സതീഷ്‌കുമാര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.