ബാലരാമപുരം: സ്റ്റേഷന് മുന്നിൽ പൊലീസ് പിടികൂടി കൂട്ടിയിട്ടിരിക്കുന്ന വാഹനങ്ങൾ കാൽനടയാത്രക്കാരെ ബുദ്ധി മുട്ടിക്കുന്നു. തൊണ്ടി വാഹനങ്ങളും പെറ്റിപിടിക്കുന്ന വാഹനങ്ങളും അപകടത്തിൽപ്പെട്ട വാഹനങ്ങളും ബാലരാമപുരം ജങ്ഷനിലെ പൊലീസ് സ്റ്റേഷന് മുന്നിൽ വിഴിഞ്ഞം റോഡിലാണ് നിർത്തിയിട്ടിരിക്കുന്നത്. ഗതാഗത തടസ്സം ഉണ്ടാക്കിയുള്ള അനധികൃത പാർക്കിങ് പാടില്ലെന്ന കോടതി ഉത്തരവ് നിലനിൽക്കെയാണ് പൊലീസിെൻറ നിയമലംഘനം. മാസങ്ങളായി റോഡരികിൽ പിടികൂടിയിട്ടിരിക്കുന്ന വാഹനം നീക്കം ചെയ്യാതെയാണ് പൊലീസുകാർ തടസ്സം സൃഷ്ടിക്കുന്നത്. ദിവസവും നൂറുകണക്കിന് കാൽനട യാത്രക്കാരും വാഹനങ്ങളും കടന്നുപോകുന്ന ബാലരാമപുരത്ത് വന്നു പോകുന്നവരാണ് ദുരിതത്തിലാകുന്നത്. കഷ്ടിച്ച് രണ്ടു വാഹനങ്ങൾക്ക് കടന്നുപോകാൻ മാത്രം കഴിയുന്ന റോഡിലെ പാർക്കിങ് നാട്ടുകാരെയും വാഹനയാത്രികരെയും ഏറെ ദുരിതത്തിലാക്കുന്നു. എട്ട് സെൻറ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പൊലീസ് സ്റ്റേഷൻ കോംപൗണ്ടും വാഹനങ്ങളുടെ ശവപ്പറമ്പായി മാറിയതോടെയാണ് റോഡരികിലെ പാർക്കിങ്. സ്റ്റേഷനിൽ വാഹനങ്ങൾ നിറഞ്ഞതോടെ ഡ്യൂട്ടിക്കെത്തുന്ന പൊലീസുകാരുടെയും സ്േറ്റഷനിലെത്തുന്ന ഉന്നത ഉദ്യോഗസ്ഥരുടെ വാഹനവും റോഡിലാണ് പാർക്ക് ചെയ്യുന്നത്. ജനമൈത്രി പൊലീസിെൻറ ജനോപകാരപ്രദമല്ലാത്ത നടപടിക്ക് കാരണം സ്റ്റേഷനിലെ സൗകര്യക്കുറവാണെന്നാണ് പൊലീസുകാരുടെ അഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.