വെഞ്ഞാറമൂട്: ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി രണ്ടു സ്ഥലങ്ങളില്‍ ഗതാഗതം തടസ്സപ്പെട്ടു. ശനിയാഴ്ച ഉച്ചക്ക് 12ന് വെഞ്ഞാറമൂട് പുത്തന്‍പാലം റോഡില്‍ മരുതുംമൂടിലും 12.30ന് എം.സി റോഡില്‍ പിരപ്പന്‍കോടിന് സമീപം മഞ്ചാടിമൂട്ടിലുമാണ് ഗതാഗത തടസ്സമുണ്ടായത്. മരുതംമൂട്ടില്‍ രണ്ടു മരങ്ങളും മഞ്ചാടിമൂട്ടില്‍ ഒരു മരവുമാണ് വീണത്. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ വെഞ്ഞാറമൂട് അഗ്നിരക്ഷാ സേന മരങ്ങള്‍ മുറിച്ചുമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. വാമനപുരത്ത് ആശുപത്രി വളപ്പിൽ റോഡരികിൽ നിന്ന കൂറ്റൻ മരം കടപുഴകിയതിനെത്തുടർന്ന് റോഡിെൻറ ഒരു ഭാഗം ഇടിഞ്ഞു. ഇവിടെ റോഡിടിച്ചിൽ ഭീഷണി നിലനിൽക്കുകയാണ്. നിരവധി സ്ഥലങ്ങളിൽ മരം വീണതിനെത്തുടർന്ന് വൈദ്യുതിബന്ധവും തകരാറിലായി. റമദാന്‍ സംഗമവും ദുആ സമ്മേളനവും വെഞ്ഞാറമൂട്: നെല്ലിക്കാട് ഖാദിരിയ്യാ അറബില്‍ കോളജില്‍ റമദാന്‍ സംഗമവും ദുആ സമ്മേളനവും ചൊവ്വാഴ്ച നടക്കും. വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങ് പ്രഫ. തോന്നയ്ക്കല്‍ ജമാല്‍ ഉദ്ഘാടനം ചെയ്യും. ഖാദിരിയ്യാ ചെയര്‍മാന്‍ സൈനുലാബ്ദീന്‍ മുസ്ലിയാർ അധ്യക്ഷത വഹിക്കും. ദുആ മജ്‌ലിസിന് കെ.പി. അബൂബക്കര്‍ ഹസ്രത്ത് നേതൃത്വം നൽകും. പ്രതിഭാസംഗമം വെഞ്ഞാറമൂട്: സഹകരണ ബാങ്കിെൻറ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രതിഭാസംഗമം െഡപ്യൂട്ടി സ്പീക്കര്‍ വി. ശശി ഉദ്ഘാടനം ചെയ്തു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയവർ, സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവ് കണ്ണൂര്‍ വാസൂട്ടി, റേഡിയോ ജോക്കി കിടിലം ഫിറോസ്, മാധ്യമ പ്രവര്‍ത്തക പി.ആര്‍. പ്രവീണ എന്നിവര്‍ക്കുള്ള പുരസ്‌കാരങ്ങളും അദ്ദേഹം വിതരണം ചെയ്തു. ഡി.കെ. മുരളി എം.എല്‍.എ അധ്യക്ഷത വഹിച്ചു. എസ്. വിജയന്‍, ബാങ്ക് പ്രസിഡൻറ് എ.എം. റൈസ്, കെ.പി. സാജിദ്, ബാങ്ക് സെക്രട്ടറി എം. രാമകൃഷ്ണപിള്ള എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.