കൊല്ലം: ഇരുവൃക്കയും തകരാറിലായ യുവാവ് ശസ്ത്രക്രിയക്കായി സുമനസ്സുകളുടെ കനിവ് തേടുന്നു. നെടുമ്പന ചരുവിള പുത്തൻവീട്ടിൽ വി.ആർ. സുബീഷ് ആണ് (32) രോഗബാധിതനായി കഴിയുന്നത്. നാലുവയസ്സുമുതൽ പ്രമേഹരോഗത്തിന് ചികിത്സയിലാണ്. ആദ്യം കണ്ണിനെയും പിന്നീട് വൃക്ക, പാൻക്രിയാസ് എന്നിവയെയും രോഗം ബാധിച്ചു. പാൻക്രിയാസും വൃക്കകളും മാറ്റിെവക്കുന്നതിന് 20 ലക്ഷം രൂപ ചെലവുവരും. 11 വർഷം മുമ്പ് മാതാവ് മരിച്ചതോടെ പിതാവ് സുബീഷിനെയും സഹോദരനെയും ഉപേക്ഷിച്ചു പോയി. തുടർന്ന് ബന്ധുക്കളുടെ സഹായത്തിലായിരുന്നു. വാടകവീട്ടിൽ കഴിയുന്ന സുബീഷിന് ഡയാലിസിസിനടക്കം വിധേയനാവാൻ പണം കണ്ടെത്താൻ കഴിയാത്ത സാഹചര്യമാണ്. ശസ്ത്രക്രിയക്കുള്ള സഹായം പ്രതിക്ഷീച്ച് എസ്.ബി.െഎ ബിഷപ് ജെറോം നഗർ ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 67300480261. െഎ.എഫ്.എസ്.സി കോഡ്: SBIN0070054. ഫോൺ: 9633724833.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.