പൊട്ടിപ്പൊളിഞ്ഞ് റോഡും പാലവും; കണ്ടില്ലെന്ന് നടിച്ച് പഞ്ചായത്ത്

കിളിമാനൂർ: മഹാദേവേശ്വരം-കിളിമാനൂർ ടൗൺ പള്ളി- മങ്കാട് റോഡിൽ ടൗൺപള്ളിവരെയുള്ള ഭാഗം പൊട്ടിപ്പൊളിഞ്ഞിട്ട് മാസങ്ങൾ. പഴയകുന്നുേമ്മൽ പഞ്ചായത്ത് ഓഫിസി​െൻറ കൺമുന്നിലൂടെ പോകുന്ന റോഡി​െൻറ ശോച്യാവസ്ഥ കണ്ടിട്ടും നടപടിയെടുക്കാതെ അധികൃതർ. റോഡിലെ മഹാദേവേശ്വരം തോടിന് കുറുെകയുള്ള പാലം കൈവരികൾ തകർന്ന് അപകടാവസ്ഥയിലുമാണ്. കാലവർഷം തുടങ്ങിയതോടെ തകർന്ന് വെള്ളക്കെട്ടായ റോഡുവഴിയുള്ള കാൽനടയാത്രയും ദുസ്സഹമാണ്. മഹാദേവേശ്വരം ക്ഷേത്രത്തി​െൻറ മൂലസ്ഥാനമായ മങ്കാട് ആയിരവല്ലി ക്ഷേത്രത്തിലേക്കുള്ള പ്രധാന റോഡാണിത്. ശില്പജങ്ഷൻ-മലയാമഠം റോഡിലേക്കും പഴയകുന്നുമ്മേൽ പഞ്ചായത്ത് ബസ് സ്റ്റാൻഡിലേക്കുമുള്ള തിരക്കുകുറഞ്ഞ ബൈപാസ് റോഡുകളും ടൗൺ പള്ളിക്ക് മുന്നിൽ നിന്നാണ് ആരംഭി ക്കുന്നത്. റോഡിലെ നൂറ്മീറ്ററോളം ഭാഗമാണ് പൂർണമായും തകർന്നത്. കിളിമാനൂർ രാജാരവിവർമ ആർട്ട് ഗാലറി, ടൗൺ മുസ് ലിം ജമാഅത്ത് പള്ളി, ക്രിസ്ത്യൻ ദേവാലയം, പബ്ലിക് സ്കൂൾ, ആയിരവല്ലി ക്ഷേത്രം എന്നിവ ഈ പാത യോരത്താണ്. നോമ്പുകാലമായതോടെ പ്രാർഥനക്കായി ടൗൺ പള്ളിയിലേക്ക് എത്തുന്നവരുടെ എണ്ണം പതിന്മടങ്ങ് വർധിച്ചിരിക്കുകയാണ്. അടിയന്തരമായി റോഡ് ഗതാഗതയോഗ്യമാക്കണമെന്നും പാലം പുനർനിർമിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ലോക പരിസ്ഥിതിദിനത്തിൽ വൃക്ഷത്തൈകൾ നടും കാട്ടാക്കട: ലോക പരിസ്ഥിതിദിനത്തിൽ നേമം ബ്ലോക്ക് പഞ്ചായത്ത് വനവത്കരണത്തി​െൻറ ഭാഗമായി ഏഴ് പഞ്ചായത്തുകളിലായി 3.14 ലക്ഷം വൃക്ഷത്തൈകൾ െവച്ചുപിടിപ്പിക്കുമെന്ന് പ്രസിഡൻറ് ശകുന്തള കുമാരി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഏഴ് പഞ്ചായത്തുകളിലായി 70 നക്ഷത്രവനങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഞായർ, തിങ്കൾ ദിവസങ്ങളിൽ ബ്ലോക്കിൽ വൃക്ഷത്തൈ വിതരണം നടക്കും. പഞ്ചായത്ത് കാര്യാലയങ്ങൾ, സ്കൂളുകൾ, സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവർക്കായി 1.14 ലക്ഷം തൈകളാണ് നൽകുന്നത്. ബ്ലോക്ക് പഞ്ചായത്ത് 117 നഴ്സറികളിൽ 3.14 ലക്ഷം വൃക്ഷ ത്തൈകളാണ് വിതരണത്തിനായി നട്ടുവളർത്തിയിട്ടുള്ളത്. ഇതിൽ രണ്ടുലക്ഷം വൃക്ഷത്തൈകൾ തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ട് നട്ട് പരിപാലിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഒരു തൊഴിലാളിക്ക് 200 മരങ്ങളുടെ സംരക്ഷണ ചുമതല മൂന്നു മുതൽ അഞ്ച് വർഷത്തേക്ക് നൽകും. ഇതിനായി തൊഴിൽദിനങ്ങൾ സൃഷ്ടിക്കുമെന്നും പ്രസിഡൻറ് പറഞ്ഞു. ബ്ലോക്ക് വൈസ് പ്രസിഡൻറ് വിളപ്പിൽ രാധാകൃഷ്ണൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ മായാ രാജേന്ദ്രൻ, ഗിരിജ, അനിത, ബി.ഡി.ഒ അജികുമാർ, ജോ.ബി.ഡി.ഒ സുരേഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.