പ്രവേശനോത്സവം

കാട്ടാക്കട: പൂവച്ചൽ സർക്കാർ വൊക്കേഷനൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഐ.ജി പി. വിജയൻ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാവിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച വിദ്യാർഥികൾക്ക് കാഷ് അവാർഡും സർട്ടിഫിക്കറ്റും അദ്ദേഹം വിതരണം ചെയ്തു. നടൻ എൻ.കെ. കിഷോർ മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡൻറ് പൂവച്ചൽ സുധീർ അധ്യക്ഷത വഹിച്ചു. ഡോ. രേഖാ യേശുദാസ് രക്ഷിതാക്കൾക്കും കുട്ടികൾക്കും ബോധവത്കരണ ക്ലാെസടുത്തു. ഗ്രാമപഞ്ചായത്ത് അംഗം ജി.ഒ. ഷാജി. പ്രഥമാധ്യാപിക ബി.സി. ജയന്തീദേവി, പ്രിൻസിപ്പൽമാരായ ആർ. ബിന്ദു, കെ. നിസ, പി.ടി.എ ഭാരവാഹികളായ എം. ജുനൈദ്, മുഹമ്മദ് നിഹാസ്, ജയചന്ദ്രൻ, ശ്രീകുമാർ, ഷെമീലാജലീൽ, വിജയകുമാർ, സെയ്യദ്, സ്റ്റാഫ് സെക്രട്ടറി വി.വി. ശ്രീകാന്ത്, ബിജുകുമാർ എന്നിവർ സംസാരിച്ചു. കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്തി​െൻറ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം -മന്ത്രി കടകംപള്ളി കിളിമാനൂര്‍: കാര്‍ഷികരംഗത്തടക്കം മികച്ച മുന്നേറ്റം നടത്തുന്ന കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്തി​െൻറ പ്രവര്‍ത്തനങ്ങള്‍ മറ്റ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്കാകെ മാതൃകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കിളിമാനൂര്‍ ബ്ലോക്ക്പഞ്ചായത്തി​െൻറ ആധുനികരീതിയില്‍ നവീകരിച്ച കോണ്‍ഫറന്‍സ് ഹാളി​െൻറ ഉദ്ഘാടനവും ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റി​െൻറ പ്രകാശനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ബി. സത്യന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ലൈഫ് പദ്ധതിയില്‍ പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ദാനം വി. ജോയി എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ബി.പി. മുരളി, ജില്ലാപഞ്ചായത്തംഗം ഡി. സ്മിത, ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. സുഭാഷ്, പഞ്ചായത്ത് പ്രസിഡൻറുമാരായ എസ്. രാജലക്ഷ്മി അമ്മാള്‍, എം. രഘു, അടുക്കൂര്‍ ഉണ്ണി, ദീപ ഐ.എസ്, എസ്. സിന്ധു, ബി. വിഷ്ണു, ഗിരിജ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷമാരായ ബേബിസുധ, എല്‍. ശാലിനി, പി.ആര്‍. രാജീവ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സനു, സുരജ ഉണ്ണി, മാലതി അമ്മ, ബാബുക്കുട്ടന്‍. ജി, എസ്. യഹിയ, കെ. വത്സലകുമാര്‍, ജി. ഹരികൃഷ്ണന്‍നായര്‍, എന്‍. രാജേന്ദ്രന്‍, നിസാ നിസാര്‍, കെ. ശാന്തമ്മ എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീജാ ഷൈജുദേവ് സ്വാഗതവും സെക്രട്ടറി ആര്‍. പ്രസാദ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.