വട്ടപ്പാറ: ലൂർദ് മൗണ്ട് സ്കൂൾ 2018-19 അധ്യയനവർഷത്തെ പ്രവേശനോത്സവം വർണാഭമായ ചടങ്ങുകളോടെ നടന്നു. സി.ബി.എസ്.ഇ പ്രിൻസിപ്പൽ ബ്രദ. ജോർജ് തോമസ്, െഎ.സി.എസ്.ഇ പ്രിൻസിപ്പൽ റവ. തോമസ് കുര്യൻ, മാനേജർ റവ. ഡെന്നിസ് തെക്കേപറമ്പിൽ, വൈസ് പ്രിൻസിപ്പൽ റവ. ജിനേഷ് മാത്യു, പി.ടി.എ പ്രസിഡൻറുമാരായ മിനിലാൽ , കാഞ്ഞിരംപാറ സുരേഷ്, ഡോ. ഇന്ദുശേഖർ എന്നിവരും സന്നിഹിതരായിരുന്നു. കുട്ടികളുടെ പാർക്ക് ഉദ്ഘാടനം വർക്കല: ഇടവ ഗ്രാമപഞ്ചായത്തുതല പ്രവേശനോത്സവം മാന്തറ എം.വി.എൽ.പി.എസിൽ നടന്നു. പഞ്ചായത്ത് പ്രസിഡൻറ് സുനിത എസ്. ബാബു ഉദ്ഘാടനം നിർവഹിച്ചു. നടൻ ജി.കെ. പിള്ള മുഖ്യാതിഥിയായി. നവീകരിച്ച കുട്ടികളുടെ പാർക്കിെൻറ ഉദ്ഘാടനം വർക്കല കഹാർ നിർവഹിച്ചു. ഇടവ പഞ്ചായത്ത് അംഗങ്ങൾ, എസ്.എം.സി അംഗങ്ങൾ, രക്ഷിതാക്കൾ നാട്ടുകാർ സംബന്ധിച്ചു. 2014-2015 അധ്യയന വർഷത്തിൽ ഒരു വിദ്യാർഥി മാത്രമായി അാടച്ചുപൂട്ടൽ ഭീഷണി നേരിട്ടതായിരുന്നു സ്കൂൾ. സ്കൂൾ സംരക്ഷണസമിതിയുടെ ശ്രമഫലമായാണ് പുതിയ അധ്യയന വർഷത്തിൽ നിരവധി കുട്ടികളെ പ്രവേശിപ്പിച്ചുകൊണ്ട് നേട്ടം കൈവരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.