വിതുര: അധ്യയന വർഷത്തിെൻറ ആദ്യദിനം തന്നെ കാരുണ്യത്തിെൻറ ഒന്നാം പാഠം ആരംഭിക്കാനായതിെൻറ ചാരിതാർഥ്യത്തിലാണ് വിതുര സർക്കാർ വൊക്കേഷനൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻറ് പോലീസ് കാഡറ്റുകൾ. പുതിയ കൂട്ടുകാരെ സ്വീകരിക്കുന്ന തിരക്കിനിടയിലും പ്രതികൂല ജീവിത ചുറ്റുപാടുകൾ മൂലം ഒറ്റപ്പെട്ടുപോയ സമപ്രായക്കാർക്ക് നൽകാൻ വസ്ത്രങ്ങൾ ശേഖരിക്കാൻ അവർ സമയം കണ്ടെത്തി. കൂട്ടുകാർക്കിടയിൽ കാമ്പയിൻ നടത്തി ശേഖരിച്ച വസ്ത്രങ്ങൾ തിരുവനന്തപുരം നഗരത്തിലെ യൂനിറ്റിലെത്തിക്കലാണ് അടുത്ത ദൗത്യം. വസ്ത്രങ്ങൾ അവിടെ എത്തിക്കാനുള്ള തുകയും കുട്ടികൾ തന്നെ കണ്ടെത്തിക്കഴിഞ്ഞു. പുതുതായി സ്കൂളിൽ എത്തിയ കൂട്ടുകാർക്ക് പേപ്പറിൽ നിർമിച്ച വിത്തു പേനകൾ നൽകി വരവേൽക്കാൻ അധ്യാപകർക്കും രക്ഷാകർത്താക്കൾക്കുമൊപ്പം എസ്.പി.സിക്കാരും കൂടി. ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന പേനകളിൽനിന്ന് ഓരോ തൈകൾ മുളപൊട്ടുമെന്നതാണ് വിത്ത് പേനയുടെ സങ്കൽപം. കഴിഞ്ഞ വാർഷിക പിരീക്ഷക്ക് മുമ്പ് സ്കൂളിലെ മുഴുവൻ വിദ്യാർഥികളും ചേർന്ന് നിർദനരായ രോഗികൾക്ക് വീൽ ചെയറുകൾ സംഭാവനചെയ്തും മാതൃകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.