കിളിമാനൂർ പഞ്ചായത്ത്തല പ്രവേശനോത്സവം

കിളിമാനൂർ: ആട്ടവും പാട്ടും കളിയും ചിരിയുമൊക്കെയായി ഗ്രാമീണ മേഖലകളിലെ ഈ വർഷത്തെ പ്രവേശനോത്സവം വർണാഭമായി. പൊതുവിദ്യാലയങ്ങളിലെത്തിയ കുട്ടികളെ സ്വീകരിക്കാനുള്ള ആവേശത്തിലായിരുന്നു മുതിർന്ന കുട്ടികളും സ്കൂൾ പി.ടി.എകളും അധ്യാപകരും ജനപ്രതിനിധികളുമൊക്കെ. കിളിമാനൂർ ഗവ. എൽ.പി.എസിൽ നടന്ന പഞ്ചായത്ത്തല പ്രവേശനോത്സവം രക്ഷിതാക്കൾക്കും നാട്ടുകാർക്കും പുത്തൻ അനുഭവമായി. പഞ്ചായത്ത് പ്രസിഡൻറ് എസ്. രാജലക്ഷ്മി അമ്മാൾ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ പി. ജയകുമാർ അധ്യക്ഷത വഹിച്ചു. സ്കൂളിലെ മുൻ പ്രഥമാധ്യാപകരും റിട്ട. അധ്യാപകരുമായ ഇന്ദിരാ വരദൻ, സുന്ദരരാജൻ, രമാദേവി, അഹമ്മദ് കണ്ണ്, ജനാർദനൻ നായർ, കിളിമാനൂർ ഗവ.ഹയർ സെക്കന്‍ഡറി സ്കൂൾ അധ്യാപകൻ ജയരാജ് എന്നിവരെ ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ. ദേവദാസ്, വാർഡ് അംഗം ബീനാ വേണുഗോപാൽ, പഞ്ചായത്തംഗം ബി.എസ്. റെജി, സുകുമാരപിള്ള, പി.ടി.എ പ്രസിഡൻറ് ഷിജു, പ്രഥമാധ്യാപിക ശാന്തകുമാരി അമ്മ, പി.ടി.എ വൈസ് പ്രസിഡൻറ് രതീഷ് പോങ്ങനാട്, വിജയരാജൻ എന്നിവർ സംസാരിച്ചു. ചടങ്ങിനോടനുബന്ധിച്ച് നടന്ന അക്ഷരദീപം വിദ്യാർഥി പ്രതിനിധികൾ തെളിച്ചു. സ്കൂൾ അങ്കണത്തിൽ അക്ഷരമരം സ്ഥാപിച്ചു. നവാഗതർക്ക് അക്ഷരത്തൊപ്പി, സ്ലേറ്റ്, പെൻസിൽ, നോട്ടു ബുക്കുകൾ എന്നിവ നൽകി. മുതിർന്ന കുട്ടികളവതരിപ്പിച്ച നൃത്തവും നടന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെയും റാങ്ക് ജേതാക്കളെയും അനുമോദിച്ചു കിളിമാനൂർ: പഞ്ചായത്തിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെയും ബിരുദാനന്തര ബിരുദത്തിന് റാങ്ക് നേടിയവരെയും ഡോക്ടറേറ്റ് നേടിയവരെയും അനുമോദിച്ചു. ബി. സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് എസ്. രാജലക്ഷ്മി അമ്മാൾ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ എ. ദേവദാസ്, എം. വേണുഗോപാൽ, എസ്. ഷാജുമോൾ, കെ. രവി, ജെ. സജികുമാർ, ബീനാ വേണുഗോപാൽ, എൻ. ലുപിത, എസ്. അനിത എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എസ്.എസ്. സിനി സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ഡി. ബാബു നന്ദകുമാർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.