നെടുമങ്ങാട്: തിങ്കളാഴ്ച നഗരസഭാപരിധിയിൽ ൈഡ്രഡേ ആചരണവും കൊതുകുനിവാരണ പ്രവർത്തനവും നടത്തും. ലോകപരിസ്ഥിതി ദിനമായ ചൊവ്വാഴ്ച കിള്ളിയാർ തീരത്തും മറ്റ് പൊതുസ്ഥലങ്ങളിലും 'കിള്ളിയാർ ഒരുമ' കൂട്ടായ്മ വൃക്ഷത്തൈകൾ െവച്ചുപിടിപ്പിക്കും. ശനിയാഴ്ച നെടുമങ്ങാട് മുനിസിപ്പൽ ടൗൺഹാളിൽ നന്ന മഴക്കാല സാംക്രമിക രോഗങ്ങളെക്കുറിച്ചും പ്രതിരോധനടപടികളെക്കുറിച്ചുമുള്ള നഗരസഭയുടെ പൊതു ചർച്ചയിലാണ് തീരുമാനം. വ്യാഴാഴ്ച എല്ലാ വാർഡുകളിലും ടൗൺ, കച്ചേരി ജംഗ്ഷൻ, മാർക്കറ്റ്, എന്നിവിടങ്ങളിലും റസിഡൻറ് അസോസിയേഷനുകൾ, പൊതുപ്രവർത്തകർ,സന്നദ്ധസംഘടനാ പ്രവർത്തകർ സംയുക്തമായി ശുചീകരണം നടത്താനും തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.