പാലോട് : പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് പ്രവേശനോത്സവവും കുട്ടികളുടെ പാർക്കിെൻറ ഉദഘാടനവും തെന്നൂർ ജവഹർ ഗവ. എൽ.പി.എസിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. ചിത്രകുമാരി ഉദഘാടനം ചെയ്തു . വൈസ് പ്രസിഡൻറ് കെ.ജെ. കുഞ്ഞുമോൻ അധ്യക്ഷതവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധുകുമാരി, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ റീജ ഷെനിൽ, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ റിയാസ്, പഞ്ചായത്ത് അംഗങ്ങളായ മഞ്ജുരാജപ്പൻ, എസ്. ശശികല, എ.ആർ. ജിഷ, സജീന യെഹിയ, ഇടവം ഷാനവാസ്, എം.എസ് .മുഹമ്മദ് സിയാദ് എന്നിവർ സംസാരിച്ചു. പ്രഥമാധ്യാപകൻ എൻ. വിജയൻ സ്വാഗതം പറഞ്ഞു. കമ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്ററുടെ ഒഴിവ് വെഞ്ഞാറമൂട്: മാണിക്കല്‍ പഞ്ചായത്തില്‍ നടപ്പിലാക്കുന്ന കമ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ പദ്ധതിയിലേക്ക് വനിതാ ജീവനക്കാരിയെ ആവശ്യമുണ്ട്. എം.എസ്.ഡബ്ല്യു അെല്ലങ്കില്‍ വിമണ്‍സ് സ്റ്റഡീസ്, സോഷ്യോളജി, സൈക്കോളജി എന്നീ വിഷയങ്ങളില്‍ റെഗുലര്‍ ബാച്ചിലൂടെ നേടിയ ബിരുദം എന്നിവയാണ് നിശ്ചയിച്ചിരിക്കുന്ന യോഗ്യതകള്‍. താൽപര്യമുള്ളവര്‍ ഏഴിന് രാവിലെ 11ന് നടക്കുന്ന ഇൻറര്‍വ്യൂവിന് ഹാജരാകണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.