വേറിട്ട പ്രവേശനോത്സവവുമായി കാട്ടാക്കട പി.ആർ. വില്യം എച്ച്.എസ്.എസ്

jumana.jpg ഫോട്ടോ കാട്ടാക്കട പി.ആർ. വില്യം ഹയർസെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം പ്ലസ് ടുവിന് ഫുൾമാർക്ക് വാങ്ങി വിജയിച്ച ജുമാന ഹസീൻ ഉദ്ഘാടനം ചെയ്യുന്നു കാട്ടാക്കട: നാടെങ്ങും സ്കൂൾ പ്രവേശനം പ്രമുഖര്‍ ഉദ്ഘാടനം ചെയ്തപ്പോൾ വേറിട്ട ചടങ്ങായി കാട്ടാക്കട പി.ആർ. വില്യം ഹയർസെക്കൻഡറി സ്കൂൾ. ഇത്തവണ സ്കൂളിൽനിന്ന് പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ മാർക്ക് വാങ്ങിയ ജുമാനാ ഹസീനയായിരുന്നു ഉദ്ഘാടക. കുട്ടികൾക്ക് പ്രചോദനമാകാനാണ് പ്ലസ് ടുവിന് ഫുൾമാർക്ക് വാങ്ങി വിജയിച്ച ജുമാനയെ ഉദ്ഘാടകയാക്കിയത്. കഴിഞ്ഞവർഷം വരെ തങ്ങളോടൊപ്പം പഠിച്ച ജുമാന തങ്ങളുടെ സ്കൂളിൽ ഉദ്ഘാടകയായി പങ്കെടുത്തത് കുട്ടികൾക്കും കൗതുകമായി. പി.ടി.എ പ്രസിഡൻറ് കാട്ടാക്കട മാഹീൻ അധ്യക്ഷതവഹിച്ചു. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്.എസ്. അജിതകുമാരി മുഖ്യാതിഥിയായി. പ്രിൻസിപ്പൽ സ്റ്റാൻലോ ജോൺ, പ്രഥമാധ്യാപിക എസ്. ഗിൽഡ, പി.ടി.എ അംഗങ്ങളായ പ്രസന്നകുമാർ, രാജേന്ദജ്രൻ, ഷീജ, ശാലിനി, സ്റ്റാഫ് സെക്രട്ടറിമാരായ മഞ്ചിത്ത്, ലിറ്റിൽഫ്ലവർ, രാജൻ എന്നിവർ സംസാരിച്ചു. രക്ഷിതാക്കൾ, പൂർവവിദ്യാർഥികൾ, അധ്യാപകർ എന്നിവർ പങ്കെടുത്തു. ബോധവത്കരണ ക്ലാസ് കാട്ടാക്കട: നിപ്പ വൈറസ് രോഗപ്പകർച്ചയും പ്രതിരോധമാർഗങ്ങളും എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് നടത്തി. നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശകുന്തളകുമാരി ഉദ്ഘാടനം ചെയ്തു. അഡീ. ഡി.എം.ഒ ഡോ. നീന റാണി, വിളപ്പിൽ സി.എച്ച്.സിയിലെ മെഡിക്കൽ ഓഫിസർ ഡോ. എലിസബത്ത് ചീരൻ എന്നിവർ സംസാരിച്ചു. ആരോഗ്യ പ്രവർത്തകർ, ആശാവർക്കർമാർ, അങ്കണവാടി ജീവനക്കാർ, ബ്ലോക്ക് പരിധിയിലെ ഏഴ് പഞ്ചായത്തുകളിലെയും ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ ക്ലാസിൽ പങ്കെടുത്തു. ബ്ലോക്ക് വൈസ് പ്രസിഡൻറ് വിളപ്പിൽ രാധാകൃഷ്ണ​െൻറ അധ്യക്ഷതവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.