മായം: വെളിച്ചെണ്ണയുടെ 45 ബ്രാൻഡുകൾ​ നിരോധിച്ചു

തിരുവനന്തപുരം: വിപണിയിലെ 45 ബ്രാന്‍ഡ് വെളിച്ചെണ്ണ മായം കലര്‍ന്നതാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. ഇവയുടെ ഉല്‍പാദനം, സംഭരണം, വിതരണം, വില്‍പന എന്നിവ ഭക്ഷ്യസുരക്ഷ കമീഷണര്‍ എം.ജി. രാജമാണിക്യം നിരോധിച്ചു. ഇവ സംഭരിക്കുന്നതും വില്‍ക്കുന്നതും ക്രിമിനല്‍ കുറ്റമാണ്. നിരോധിച്ച ബ്രാന്‍ഡുകള്‍: കേരമാതാ കോക്കനട്ട് ഓയില്‍, കേരള നന്മ കോക്കനട്ട് ഓയില്‍, വെണ്മ പ്യുവര്‍ കോക്കനട്ട് ഓയില്‍, കേര സമ്പൂര്‍ണം കോക്കനട്ട് ഓയില്‍, കേര ചോയിസ് കോക്കനട്ട് ഓയില്‍, കേര നാളികേര വെളിച്ചെണ്ണ ഗോള്‍ഡ് കോക്കനട്ട് ഓയില്‍, കേസരി കോക്കനട്ട് ഓയില്‍, കേരം വാലി കോക്കനട്ട് ഓയില്‍, കേര നട്ട്‌സ് കോക്കനട്ട് ഓയില്‍, കേരള രുചി കോക്കനട്ട് ഓയില്‍, കോക്കനട്ട് ടേസ്റ്റി കോക്കനട്ട് ഓയില്‍, കേരമിത്രം കോക്കനട്ട് ഓയില്‍, കേര കൂള്‍ കോക്കനട്ട് ഓയില്‍, കേര കുക്ക് കോക്കനട്ട് ഓയില്‍, കേര ഫൈന്‍ കോക്കനട്ട് ഓയില്‍, മലബാര്‍ കുറ്റ്യാടി കോക്കനട്ട് ഓയില്‍, കെ.എം. സ്‌പെഷല്‍ കോക്കനട്ട് ഓയില്‍, ഗ്രാന്‍ഡ് കോക്കോ കോക്കനട്ട് ഓയില്‍, മലബാര്‍ ഡ്രോപ്‌സ്, കേര സുപ്രീം നാചുറല്‍ കോക്കനട്ട് ഓയില്‍, കേരളീയനാട് കോക്കനട്ട് ഓയില്‍, കേര സ്‌പെഷല്‍ കോക്കനട്ട് ഓയില്‍, കേര പ്യുവര്‍ ഗോള്‍ഡ്, അഗ്രോ കോക്കനട്ട് ഓയില്‍, കുക്‌സ് പ്രൈഡ്- കോക്കനട്ട് ഓയില്‍, എസ്.കെസ് ഡ്രോപ് ഓഫ് നാച്വര്‍ ആയുഷ്, ശ്രീ കീര്‍ത്തി, കെല്‍ഡ, കേരള്‍ കോക്കനട്ട് ഓയില്‍, വിസ്മയ കോക്കനട്ട് ഓയില്‍, എ.എസ്. കോക്കനട്ട് ഓയില്‍, പി.വി.എസ് തൃപ്തി പ്യുവര്‍ കോക്കനട്ട് ഓയില്‍, കാവേരി ബ്രാന്‍ഡ്, കോക്കോ മേന്മ, അന്നപൂര്‍ണ നാടന്‍ വെളിച്ചെണ്ണ, കേര ടേസ്റ്റി, കേര വാലി, ഫേമസ്, ഹരിതഗിരി, ഓറഞ്ച്, എന്‍.കെ. ജനശ്രീ, കേര നൈസ് കോക്കനട്ട് ഓയില്‍, മലബാര്‍ സുപ്രീം, ഗ്രാന്‍ഡ് കുറ്റ്യാടി കോക്കനട്ട് ഓയില്‍, കേരള റിച്ച് കോക്കനട്ട് ഓയില്‍. നിരോധിച്ച ബ്രാൻറുകളിൽ കൂടുതലും പാലക്കാട്, കോഴിക്കോട്, തമിഴ്നാട്ടിലെ പൊള്ളാച്ചി എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കമ്പനികളാണ്. ഭക്ഷ്യസുരക്ഷാ ഗുണനിലവാരനിയമം 2006 അനുസരിച്ചുള്ള മാനദണ്ഡം ലംഘിച്ചതിനാണ് നടപടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.