പ്രണയിച്ച് വിവാഹിതരായവരുടെ ബന്ധുക്കള്‍ തമ്മില്‍ തല്ല്

കാട്ടാക്കട: പ്രണയിച്ച് വിവാഹിതരായവരുടെ ബന്ധുക്കള്‍ തമ്മില്‍ തല്ല്, പൊലീസ് സ്േറ്റഷനകത്ത് തമ്മിലടിയും ഭീകരാന്തരീക്ഷവും സൃഷ്ടിച്ച സംഭവത്തില്‍ മൂന്ന്പേർ റിമാൻഡിൽ. വരന് സുരക്ഷ ഒരുക്കാന്‍ ആയുധങ്ങളുമായി എത്തിയ ഒറ്റശേഖരമംഗലം പേരെക്കൊണം തോലുപ്പുറം റോഡരികത്ത് വീട്ടിൽ വി. വിജിത് (23), പേരെക്കൊണം മയിലാടുംമേലെ പുത്തൻവീട്ടിൽ എൻ. രാഹുൽ (24), കീഴാറൂർ കുറ്റിയാനിക്കാട് മണ്ണുക്കാല പുത്തൻവീട്ടിൽ എസ്. സതീഷ്‌ (26) എന്നിവെരയാണ് മലയിന്‍കീഴ് പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തത്. വീട്ടുകാർ അറിയാതെ മലയിന്‍കീഴ് സ്വദേശിനിയും ഒറ്റശേഖരമംഗലത്തുകാരനും സബ് രജിസ്ട്രാർ ഓഫിസിൽ വിവാഹിതരായി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മലയിന്‍കീഴ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പൊലീസ് നവദമ്പതികളെ സ്റ്റേഷനിൽ വിളിപ്പിച്ചു. രേഖകൾ പരിശോധിച്ച പൊലീസ് യുവതിേയാട് ഭർത്താവിനൊപ്പം പോകാൻ നിർേദശിച്ചു. ഇതിനിടെയാണ് യുവാവി​െൻറയും യുവതിയുടെയും ബന്ധുക്കൾക്കൊപ്പം എത്തിയവര്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും ഉണ്ടായത്. കോട്ടയത്തെ കെവിൻ ദുരഭിമാനക്കൊലയുടെ നടുക്കം മാറുന്നതിനു മുമ്പാണ് മലയിന്‍കീഴില്‍ പ്രണയിച്ചുവിവാഹിതരായവരുടെ ബന്ധുക്കള്‍ തമ്മില്‍ സ്റ്റേഷന്‍ വളപ്പില്‍ തമ്മിൽതല്ലിയത്. എസ്.ഐ സുരേഷ് കുമാറി​െൻറ നേതൃത്വത്തിലുള്ള പൊലീസാണ് ആയുധങ്ങളുമായി യുവാക്കളെ പിടികൂടിയത്. ബുധനാഴ്ച രാത്രി മലയിൻകീഴ് ബി.എസ്.എൻ.എൽ ഓഫിസിനടുത്തായിരുന്നു സംഭവം. വരന് സുരക്ഷയൊരുക്കാനാണ് ആയുധങ്ങളുമാെയത്തിയതെന്നാണ് പിടിയിലായ യുവാക്കൾ ചോദ്യംചെയ്യലിൽ പറഞ്ഞതെന്ന് എസ്.ഐ അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കോട്ടയത്തെ ദുരഭിമാനക്കൊലക്ക് ശേഷം ഒളിച്ചോടുന്ന കമിതാക്കളുടെയും ബന്ധുക്കളുടെയും പരാതി പൊലീസ് ശ്രദ്ധയോടെയാണ് കൈകാര്യം ചെയ്യുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.