സ്വകാര്യ ആശുപത്രി നഴ്​സുമാരുടെ സമരം; ലേബർ കമീഷണറുടെ നേതൃത്വത്തിൽ ഇന്ന്​ ചർച്ച

തിരുവനന്തപുരം: ജില്ലയിലെ അഞ്ച് സ്വകാര്യ ആശുപത്രികളില്‍ നഴ്സുമാര്‍ നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ ശനിയാഴ്ച ഉച്ചക്ക് 12ന് ലേബര്‍ കമീഷണറുടെ നേതൃത്വത്തില്‍ ചര്‍ച്ച. അതിൽ തീരുമാനമാകാത്തപക്ഷം ശനിയാഴ്ച ഉച്ചക്കുശേഷം ഈ ആശുപത്രികളില്‍ പണിമുടക്ക് ആരംഭിക്കുമെന്ന് തൊഴില്‍മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം യുെനെറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യു.എന്‍.എ) നേതാക്കള്‍ അറിയിച്ചു. അതേസമയം, അപ്രതീക്ഷിത സമരം നടത്തുന്ന ജീവനക്കാരുടെ നടപടിയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ജില്ലയിലെ എല്ലാ സ്വകാര്യ ആശുപത്രികളിലെയും ഒ.പി പ്രവര്‍ത്തനം നിര്‍ത്തിവെക്കുമെന്ന് മാനേജ്മ​െൻറുകളും അറിയിച്ചു. കിംസ്, അനന്തപുരി, പി.ആര്‍.എസ്, പട്ടം എസ്.യു.ടി, എസ്.കെ എന്നീ ആശുപത്രികളിലാണ് നഴ്സുമാര്‍ സമരം നടത്തുന്നത്. പ്രശ്‌നത്തില്‍ ലേബര്‍ കമീഷണര്‍ അടിയന്തരമായി ഇടപെടുമെന്ന് കൂടിക്കാഴ്ചയില്‍ തൊഴില്‍മന്ത്രി അറിയിച്ചതായി യു.എന്‍.എ നേതാക്കള്‍ പറഞ്ഞു. ചര്‍ച്ച നടക്കുന്ന സാഹചര്യത്തില്‍ ശനിയാഴ്ച ഉച്ചവരെ പണിമുടക്കില്‍നിന്ന് പിന്തിരിയുന്നതായും അവര്‍ വ്യക്തമാക്കി. തൊഴില്‍ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ യു.എന്‍.എ സംസ്ഥാന വൈസ് പ്രസിഡൻറ് സിബി മുകേഷ്, ജില്ലാ സെക്രട്ടറി സുബിൻ, ജില്ലാ വര്‍ക്കിങ് പ്രസിഡൻറ് മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു. ഏപ്രില്‍ 23ന് പുറത്തിറക്കിയ ശമ്പള പരിഷ്‌കരണ ഉത്തരവ് നടപ്പാക്കാന്‍ മാനേജ്മ​െൻറുകള്‍ തയാറാകാത്തതില്‍ പ്രതിഷേധിച്ചാണ് നഴ്സുമാര്‍ സമരം ആരംഭിച്ചത്. സമസ്ത റമദാൻ പ്രഭാഷണം ഇന്ന് തിരുവനന്തപുരം: സമസ്ത കേരള ജംഇയ്യതുൽ ഉലമ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റമദാൻ പ്രഭാഷണവും ആത്മീയ സദസ്സും സഹായ വിതരണവും ശനിയാഴ്ച രാവിലെ ഒമ്പതിന് വെമ്പായം ഷംസുൽ ഉലമ നഗറിൽ (കൈരളി ഒാഡിറ്റോറിയം) നടക്കും. ഫഖ്റുദ്ദീൻ ബാഖവി ബീമാപള്ളി പതാക ഉയർത്തുന്നതോടെ പരിപാടികൾക്ക് തുടക്കമാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.