ഒഴിവുകാലം കഴിഞ്ഞു; ഇനി അവർ അക്ഷരലോകത്തേക്ക്

കൊട്ടാരക്കര: കളിചിരികൾ മാത്രം നിറഞ്ഞുനിന്നിരുന്ന ഒഴിവുകാലത്തിനു വിടനൽകി അക്ഷരങ്ങളുടെ സുന്ദരലോകത്തേക്ക് അവർ ഒരുമിച്ചിറങ്ങി. രണ്ടാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള വിവിധ ക്ലാസുകളിലേക്ക് 50 പേരാണ് പുതിയ അധ്യയനവർഷത്തിൽ ആശ്രയയിൽ നിന്ന് വിദ്യാലയമുറ്റത്തേക്ക് ചുവടുെവച്ചത്. താമരക്കുടി ശിവവിലാസം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ, പറന്തൽ എം.എസ്.സി. എൽ.പി. സ്കൂൾ, പെരുംപുളിക്കൽ എസ്. ആർ.വി. യു.പി. സ്കൂൾ, പന്നിവിഴ സ​െൻറ് തോമസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ, കോന്നി കിഴവല്ലൂർ സ​െൻറ് ജോർജ് ഹൈസ്കൂൾ എന്നിവിടങ്ങളിലായാണ് ഇവർ പഠിക്കുന്നത്. അപകടത്തെതുടർന്ന് കിടപ്പിലായ പിതാവിനും മാറാരോഗിയായ മാതാവിനും ഒപ്പം വാടകവീട്ടിൽ കഴിഞ്ഞുവരവെ സംരക്ഷിക്കാനും വിദ്യാഭ്യാസം നൽകാനും കഴിയാതെ വന്നതോടെ ആശ്രയ ഏറ്റെടുത്ത കോന്നി സ്വദേശി നിഖിലും മാതാവ് മരണപ്പെട്ടുപോവുകയും വാടകവീട്ടിൽ താമസിക്കുന്ന ലോട്ടറി കച്ചവടക്കാരനായ പിതാവിന് ആവശ്യമായ സംരക്ഷണം നൽകാൻ കഴിയാതെ വന്നതോടെ ആശ്രയ ഏറ്റെടുത്ത തിരുവനന്തപുരം സ്വദേശി അലൻ റോയ് എന്നിവരാണ് ഇത്തവണത്തെ ആശ്രയയിലെ പുത്തൻ കൂട്ടുകാർ. ഇതുപോലെ ഉറ്റവരും ഉടയവരും നഷ്ടമായവരും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ കഴിയാൻ വിധിക്കപ്പെട്ടവരും ബന്ധുക്കൾ ഉപേക്ഷിച്ചുപോയവരും ഉൾപ്പെടെ വേദനകൾ നിറഞ്ഞ ബാല്യങ്ങൾക്ക് സുരക്ഷിതമായ കൂടൊരുക്കി സുന്ദരമായൊരു ഭാവിജീവിതം തുന്നിപ്പിടിപ്പിച്ചു നൽകുകയാണ് ആശ്രയ. എസ്.എസ്.എൽ.സി പാസായ 11 പേരും പ്ലസ് ടു പാസായ എട്ടുപേരും ഡിഗ്രി കഴിഞ്ഞ രണ്ടുപേരും ഉപരിപഠനത്തിന് തയാറെടുക്കുന്നു. നിലവിൽ ആശ്രയയിൽ നിന്ന് ഒരാൾ മെഡിസിനും രണ്ടുപേർ ഡിഗ്രിക്കും ഒരാൾ നഴ്സിങ്ങിനും പഠിക്കുന്നു. ആൺകുട്ടികളെ പത്തനംതിട്ട പറന്തൽ ആശ്രയ ശിശുഭവനിലും പെൺകുട്ടികളെ കലയപുരം ആശ്രയ ശിശുഭവനിലും കോന്നി തെങ്ങുംകാവിലെ ആശ്രയ ഭവനിലുമായാണ് താമസിപ്പിച്ചിരിക്കുന്നത്. 'ലഹരിമുക്ത സമൂഹം സൃഷ്ടിക്കപ്പെട്ടില്ലെങ്കിൽ നാടി​െൻറ സമാധാനം അപകടത്തിലാവും' കൊട്ടാരക്കര: മദ്യവും മയക്കുമരുന്നും നാടി​െൻറ സമാധാനാന്തരീക്ഷം തകർക്കുമ്പോൾ അതിനെതിരെ പടപൊരുതാൻ സമൂഹം ഒറ്റക്കെട്ടായി നിൽക്കേണ്ട കാലം അതിക്രമിച്ചെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമീഷണർ സലീം. ആശ്രയയുടെയും അനാഥരില്ലാത്ത ഭാരതം സംസ്ഥാന കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി 'ജനബോധൻ 2018' ​െൻറ സംസ്ഥാനതല ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ലഹരിപദാർഥങ്ങൾക്കെതിരെയുള്ള അവബോധം ഓരോ വീടുകളിൽ നിന്നും തുടങ്ങണമെന്നും അതിലൂടെ മാത്രമേ നാളെയുടെ തലമുറകളെ ലഹരിയുടെ ചതിക്കുഴികളിൽ വീഴാതെ കാത്തു രക്ഷിക്കാൻ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആശ്രയ പ്രസിഡൻറ് കെ. ശാന്തശിവ​െൻറ അധ്യക്ഷയതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്തംഗം ആർ. രശ്മി, വാർഡ് അംഗം സൂസമ്മ ബേബി, കൊട്ടാരക്കര എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ആർ. ബാബു, പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ ഒ.എ. സുനിൽ, കലയപുരം ജോസ്, സി.ജി. സാംകുട്ടി, ഫാ. ജോൺ പുത്തൻവീട്ടിൽ എന്നിവർ സംസാരിച്ചു. തുടർന്ന് പ്രശസ്ത മജീഷ്യൻ നാഥി​െൻറ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ മാജിക് ഷോ അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.