ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ സ്​ഥാനമൊഴിഞ്ഞു

കുളത്തൂപ്പുഴ: എൽ.ഡി.എഫ് മുന്നണി ധാരണപ്രകാരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. നളിനിയമ്മ സ്ഥാനമൊഴിഞ്ഞു. ആദ്യ രണ്ടരവർഷം സി.പി.ഐയും അവസാന രണ്ടരവർഷം സി.പി.എമ്മിനുമാണ് പ്രസിഡൻറ് സ്ഥാനം. പ്രവേശനോത്സവം ഉത്സവലഹരിയിൽ കുളത്തൂപ്പുഴ: പഞ്ചായത്ത് തല പ്രവേശനോത്സവം കുളത്തൂപ്പുഴ ടൗൺ ഗവൺമ​െൻറ് യു.പി സ്കൂളിൽ നടന്നു. കുരുത്തോലയിൽ തീർത്ത കിരീടങ്ങളണിയിച്ചാണ് കുട്ടികൾ പുതിയ കൂട്ടുകാരെ സ്കൂളിലേക്ക് ആനയിച്ചത്. പഴയ പച്ചപ്പുകൾ തിരികെ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഹരിതവർണ തൊപ്പികളും ആഭരണങ്ങളും അണിയിച്ചത് കുട്ടികൾക്ക് ആവേശമായി. ഗ്രാമപ‌ഞ്ചായത്ത് പ്രസിഡൻറ് എസ്. നളിനിയമ്മ ഉദ്ഘാടനം ചെയ്തു . പി.ടി.എ പ്രസിഡൻറ് ജയചന്ദ്രൻ അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം പി. ലൈലാബീവി, സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ഇല്യാസ്, എം.കെ. അനിൽകുമാർ, മാതൃസമിതി പ്രസിഡൻറ് പ്രജിത, രാജിരാജു, ഇല്ലിക്കുളം ജയകുമാർ, ബി. രാജീവ് എന്നിവർ സംസാരിച്ചു. കൊട്ടാരക്കര: നഗരസഭാതല സ്കൂൾ പ്രവേശനോത്സവം പടിഞ്ഞാറ്റിൽകര ഗവ. യു.പി സ്കൂളിൽ നടന്നു. നഗരസഭാ അധ്യക്ഷ ബി. ശ്യാമളയമ്മ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം.എസ്. ശ്രീകല അധ്യക്ഷതവഹിച്ചു. നഗരസഭാ ഉപാധ്യക്ഷൻ സി. മുകേഷ്, വാർഡ് കൗൺസിലർ ഗീതാ സുധാകരൻ, കൗൺസിലർമാരായ സൈനുലാബ്ദീൻ, ഷംല, നെൽസൻ തോമസ്, ഹെഡ്മാസ്റ്റർ ജി. വേണുകുമാർ, പി.ടി.എ പ്രസിഡൻറ് എസ്.ജെ. ശ്രീകുമാർ, സീനിയർ അസിസ്റ്റൻറ് പി. സിന്ധു, പൂർവ വിദ്യാർഥി സംഘടനാ പ്രസിഡൻറ് രവീന്ദ്രൻപിള്ള, സെക്രട്ടറി ജെ. പത്മകുമാർ, ജെ.സി.ഐ കൊട്ടാരക്കര റോയൽ സിറ്റി പ്രസിഡൻറ് ഷനോജ് ഷംസുദീൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.