എൽ.ഡി.എഫ് തെര​െഞ്ഞടുപ്പ് കൺവെൻഷൻ

അഞ്ചൽ: അഞ്ചൽ സർവിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എൽ.ഡി.എഫ് കൺവെൻഷൻ സി.പി.എം ജില്ലാ സെക്രേട്ടറിയറ്റ് അംഗം എസ്‌. ജയമോഹൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം കമ്മിറ്റിയംഗം ലെനു ജമാൽ അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി ഡി. വിശ്വസേനൻ, വി.എസ് സതീശൻ, കെ. ബാബുപണിക്കർ, സി.പി.ഐ അഞ്ചൽ മണ്ഡലം സെക്രട്ടറി ലിജുജമാൽ, കെ.എൻ. വാസവൻ, അഞ്ചൽ ജോബ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.എൻ. വാസവൻ, സുജ ചന്ദ്രബാബു, രഞ്ചു സുരേഷ് (രക്ഷാധികാരികൾ), ലെനു ജമാൽ (പ്രസി.‌), സി. ഹരി, എൻ. സതീഷ്, ബൈജു, സജീവ്, ബാബുരാജ് (വൈ. പ്രസി.), എസ്‌. സൂരജ് (സെക്ര.), വി.വൈ. വർഗീസ്, എസ്‌.കെ. നിഷാദ്, ജി. പ്രമോദ്, ഹരികുമാർ (ജോ. സെക്ര.) ശാന്തിഗിരി ഗുരുസ്ഥാനീയ ഇന്ന് കൊട്ടാരക്കരയിൽ കൊട്ടാരക്കര: ശാന്തിഗിരി ആശ്രമത്തിലെ സ്വാമി അമൃതജ്ഞാന തപസ്വിനി ശനിയാഴ്ച കൊട്ടാരക്കരയിലെത്തും. വൈകീട്ട് മൂന്നിന് ആശ്രമത്തിലെത്തുന്ന സ്വാമിയെ ഭക്തരും നാട്ടുകാരും ചേർന്ന് പൂർണകുംഭം നൽകി സ്വീകരിക്കും. ഇന്നും നാളെയും ആശ്രമത്തിൽ തങ്ങുന്ന സ്വാമി ഭക്തർക്കും നാട്ടുകാർക്കും ദർശനം നൽകും. നാളെ നടക്കുന്ന സത്സംഗത്തിൽ ശാന്തിഗിരി ആശ്രമം ഒാർഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തും. സാമൂഹിക- സാംസ്കാരിക-ആത്മീയരംഗത്തെ പ്രമുഖർ സംബന്ധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.