കാര്യറ ഗവ.എല്‍.പി സ്​കൂളിൽ പ്രവേശനോത്സവം

പത്തനാപുരം : കാര്യറ ഗവ.എല്‍.പി സ്കൂളിലെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ നടന്നു. നവാഗതരെ അക്ഷരദീപം തെളിയിച്ച് സ്വീകരിച്ചു. വിളക്കുടി ഗ്രാമപഞ്ചായത്ത് അംഗം ശ്രീജ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് മണികണ്ഠന്‍ പിള്ള അധ്യക്ഷതവഹിച്ചു. രാധാകൃഷ്ണന്‍ നായര്‍, നസീര്‍, ആദം, തോട്ടത്തില്‍ സലീം, കാര്യറ നാസര്‍, അധ്യാപകരായ കൃഷ്ണകുമാരി, സ്മിത, വിജി എന്നിവര്‍ സംസാരിച്ചു. പത്തനാപുരം ഗ്രാമപഞ്ചായത്തുതല പ്രവേശനോത്സവം നടുക്കുന്ന് എൽ.പി.എസിൽ നടന്നു. വാർഡ് അംഗം ബൾക്കീസ് ബീഗം അധ്യക്ഷതവഹിച്ചു. പ്രവേശനോത്സവ സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എച്ച്. നജീബ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം എം. ഷെയ്ഖ് പരീത്, മുഹമ്മദ് ഷെരീഫ്, പ്രവാസി അസോസിയേഷൻ ഭാരവാഹികളായ ഫസലുദീൻ, അലക്സാണ്ടർ എന്നിവർ സംസാരിച്ചു. സ്കൂൾ എച്ച്.എം സബീന സ്വാഗതവും പി.റ്റി.എ പ്രസിഡൻറ് ബീന നന്ദിയും പറഞ്ഞു. നെടുംപറമ്പ് എച്ച്.ബി.എം എൽ.പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് നിഷ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം റാജിഫ അധ്യക്ഷതവഹിച്ചു. യുവ കവയിത്രി ശ്രീനാദേവി മുഖ്യാതിഥിയായി. ഗ്രാമ പഞ്ചായത്തംഗം അന്നമ്മ, സ്കൂൾ എച്ച്.എം ലത, മുൻ എച്ച്.എം ജെസിയമ്മ, രാജമ്മ ഗോപാൽ, വർഗീസ് സാമുവേൽ, ജോൺസൺ വർഗീസ്, എ.ആർ. ഹാഷിം, അലക്സ്, ചിത്രലേഖ, ഷീജ ഇസ്മായിൽ, നസീമ എന്നിവർ സംസാരിച്ചു. പുനലൂര്‍: തൊളിക്കോട് ഗവ. എല്‍.പി സ്കൂളില്‍ പ്രവേശനോത്സവം നടന്നു. പുനലൂര്‍ അഡീഷനല്‍ സെക്ഷന്‍ ജഡ്ജ് പി.പി. പൂജ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ അങ്കണത്തിലേക്ക് എത്തിയ പുതിയ കുട്ടികളെ പി.ടി.എ ഭാരവാഹികളും സ്കൂള്‍ വികസനസമിതിയും ചേര്‍ന്ന് സ്വീകരിച്ചു. പുതിയതായി ചേര്‍ന്ന കുട്ടികള്‍ ചെരാത് തെളിയിച്ച് പ്രവേശനം നടത്തി. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. അടുത്ത അധ്യയനവര്‍ഷത്തേക്കുള്ള പ്രവര്‍ത്തനപരിപാടികളും പ്രതിമാസ കലണ്ടറും പ്രകാശനം ചെയ്തു. അക്കാദമിക മേഖലയില്‍ നടത്താന്‍ പോകുന്ന കര്‍മപരിപാടികള്‍ പ്രഥമാധ്യാപകന്‍ കെ.ജി. എബ്രഹാം വിശദീകരിച്ചു. പി.ടി.എ പ്രസിഡൻറ് വി. രാജന്‍പിള്ള അധ്യക്ഷതവഹിച്ചു. മുൻ കൗണ്‍സിലര്‍ ജിജി കെ. ബാബു, പി.ടി.എ അംഗങ്ങളായ രാധാകൃഷ്ണപിള്ള, സന്തോഷ്, ദീപക്, മാതൃസമിതി പ്രസിഡൻറ് അംബിക, സി.എ. ഷേര്‍ലി എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.