കടയ്ക്കൽ: ഡി.വൈ.എഫ്.ഐ കുമ്മിൾ മേഖലാ കമ്മിറ്റിക്ക് കീഴിലെ രണ്ട് സർക്കാർ സ്കൂളുകളിലും രണ്ട് എയ്ഡഡ് സ്കൂളുകളിലും ഒന്നാം ക്ലാസിൽ പ്രവേേശനം നേടിയ കുട്ടികൾക്ക് . മേഖലാതല ഉദ്ഘാടനം മങ്കാട് ഗവ.യു.പി.എസിൽ സി.പി.എം കടയ്ക്കൽ ഏരിയാ സെക്രട്ടറി എം. നസീർ നിർവഹിച്ചു. തച്ചോണം എൽ.പി.എസിൽ ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡൻറ് വി. മിഥുൻ, കുമ്മിൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പുരോഗമന കലാസാഹിത്യ സംഘം കടയ്ക്കൽ ഏരിയാ സെക്രട്ടറി പ്രഫ. ബി. ശിവദാസൻ പിള്ള, വെങ്കിട്ടക്കുഴി എൽ.എൽ.പി.എസിൽ ഗ്രാമപഞ്ചായത്ത് അംഗം വി.എസ് ഉമ എന്നിവർ ഉദ്ഘാടനം ചെയ്തു. വിവിധ യോഗങ്ങളിലായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ. നസീറാ ബീവി, സി.പി.എം ഏരിയാ കമിറ്റി അംഗം കെ. മധു, എസ്. സുദർശനൻ, ജി. അഖിൽ, എ. ഫൈസൽ, എസ്.എൻ ഫൈസൽ എന്നിവർ സംസാരിച്ചു. സ്കൂൾ പ്രവേശനോത്സവം അഞ്ചൽ: ഗവ. വെസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് വി.എസ്. സതീശ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഗിരിജാ മുരളി, പ്രിൻസിപ്പൽ എ. നൗഷാദ്, പ്രഥമാധ്യാപിക ശൈലജ എന്നിവർ സംസാരിച്ചു. സിവിൽ സർവിസ് പരീക്ഷയിൽ റാങ്ക് ജേതാവായ എസ്. സുശ്രീയേയും പ്ലസ് ടു പരീക്ഷയിൽ ഫുൾ മാർക്ക് നേടിയ അമലാ മോഹനെനയും അനുമോദിച്ചു. അഞ്ചൽ ഗവ. എൽ.പി സ്കൂൾ പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുജാ ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ലിജു ജമാൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.വൈ. വർഗീസ്, മുൻ ഗ്രാമപഞ്ചായത്തംഗം എ. സക്കീർ ഹുസൈൻ, പ്രഥമാധ്യാപകൻ എം.എസ്. നസീം എന്നിവർ സംസാരിച്ചു. കുന്നിക്കോട്: ആവണീശ്വരം എ.പി.പി.എം വൊക്കേഷനല്‍ ഹയര്‍സെക്കഡറി സ്കൂളില്‍ പ്രവേശനോത്സവം വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. വിജയന്‍ ഉദ്ഘാടനം ചെയ്തു. സി.ഐ സി. രതീഷ് മുഖ്യപ്രഭാഷണം നടത്തി. എ. വഹാബ് അധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ പത്മഗീരിഷ്, സുനി സുരേഷ്, സജീവ്, സജീദ്, ആശാ ബിജു, ശിവപ്രസാദ്, അജിത കുമാരി, ഇസ്മയില്‍ കുഞ്ഞ്, മീര, പാര്‍വതി, ദീലിപ് ലാല്‍ എന്നിവര്‍ സംസാരിച്ചു. സ്പെഷൽ സ്കൂളിൽ പ്രവേശനോത്സവം പത്തനാപുരം: ഗാന്ധിഭവെൻറ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി നടത്തുന്ന സ്പെഷൽ സ്കൂളിൽ നടന്ന പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ്. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഉപദേശകസമിതി ചെയർമാൻ പിറവന്തൂർ രാജൻ അധ്യക്ഷത വഹിച്ചു. ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ, നടൻ ടി.പി മാധവൻ, സ്കൂൾ മാനേജർ പി.എസ് അമൽരാജ്, എം.ടി ബാവ , ഹെഡ്മിസ്ട്രസ് കെ.ആര്‍ സുധ, പി.ടി.എ പ്രസിഡൻറ് രഞ്ജിത സുനിൽ എന്നിവർ സംസാരിച്ചു. സ്പെഷൽ സ്കൂൾ വിദ്യാർഥികൾ അക്ഷര തലപ്പാവുകൾ ധരിച്ചാണ് ചടങ്ങിൽ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.