തിരുവനന്തപുരം: വാഹന-വിവാഹ തട്ടിപ്പുവീരൻ പൊലീസ് പിടിയിലായി. ചിറയിൻകീഴ് പുതുക്കരി നെട്ടക്കവിള വീട്ടിൽ ഷൈൻ സത്യപാലനെയാണ് (36) വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തത്. ഡോ. സിദ്ദീഖ് അബ്ദുൽ റാൻ, ഡോ. ഷൈൻ സത്യപാൽ എന്നീ വ്യാജപേരുകളിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. ഗൾഫ് വ്യോമയാന കമ്പനിയായ ഇത്തിഹാദിെൻറ സൗത്ത് ഏഷ്യ എച്ച്.ആർ ഹെഡ് എന്നു പറഞ്ഞാണ് ഇയാൾ ഇരകളെ വലയിലാക്കാറ്. ദിവസങ്ങൾക്ക് മുമ്പ് മാവേലിക്കര സ്വദേശിയിൽനിന്ന് കാർ വാടകക്കെടുത്തശേഷം ഇയാൾ അതുമായി മുങ്ങുകയായിരുന്നു. വാഹനം നഷ്ടപ്പെട്ട യുവാവ് തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ പി. പ്രകാശിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഷാഡോ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. വർഷങ്ങൾക്ക് മുമ്പും ഇയാൾ വാഹനമോഷണക്കേസിൽ ഷാഡോ പൊലീസിെൻറ പിടിയിലായിട്ടുണ്ട്. ഇയാളുടെ കൈയിൽനിന്ന് വ്യാജ മേൽവിലാസത്തിലുള്ള ആധാർ കാർഡ്, പാൻ കാർഡ്, നിരവധി ഡെബിറ്റ് െക്രഡിറ്റ് കാർഡുകൾ, ദേശസാത്കൃത ബാങ്കുകളുടെ പാസ് ബുക്കുകൾ, വ്യാജ അക്കൗണ്ട് ബുക്കുകൾ, ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിെൻറ വ്യാജ െലറ്റർ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് ഇതേ തരത്തിൽ തൃശൂർ സ്വദേശിയുടെ കാറും കൂടാതെ ഇത്തിഹാദ് കമ്പനിയിൽ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് ഒരു ലക്ഷം രൂപയും തട്ടിയെടുത്തിരുന്നു. എറണാകുളത്ത് യു.എ.ഇ എംബസിക്ക് ഫ്ലാറ്റ് ആവശ്യമുണ്ടെന്ന് പറഞ്ഞ് രണ്ട് വിദേശമലയാളികളിൽ നിന്ന് സെക്യൂരിറ്റി ഫീസ് എന്ന പേരിൽ വൻ തുകയും തട്ടിയെടുത്തിരുന്നു. കൊല്ലം ഇരവിപുരത്ത് ഭാര്യയും മക്കളും ഉള്ള ഇയാൾ പഞ്ചാബ്, ഡൽഹി, ഹരിയാന എന്നിവിടങ്ങളിൽനിന്ന് ഐ.എ.എസ് ഓഫിസർ, പ്രമുഖ വ്യോമയാന കമ്പനികളുടെ മേധാവി എന്നിങ്ങനെയുള്ള വ്യാജ തിരിച്ചറിയൽ കാർഡുകൾ കാണിച്ച് പെൺകുട്ടികളെ വിവാഹം കഴിച്ചിട്ടുണ്ട്. ഇത്തരത്തിൽ രണ്ട് പെൺകുട്ടികളെ കബളിപ്പിച്ചതിന് പഞ്ചാബിലെ ലുധിയാനയിലും പട്യാലയിലും കേസുകൾ നിലവിലുണ്ട്. അറസ്റ്റ് വിവരം അറിഞ്ഞതിനെതുടർന്ന് പഞ്ചാബ് പൊലീസ് സിറ്റി പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. ലുധിയാന, പട്യാല, ഡൽഹിയിലെ വിവിധ സ്റ്റേഷനുകളിലും യു.പിയിലും ഇയാൾെക്കതിരെ നിരവധി തട്ടിപ്പ് കേസുകളുണ്ടെങ്കിലും ഡോ. സിദ്ദീഖ് അബ്ദുൽ റാൻ ഷൈൻ സത്യപാലനാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിരുന്നില്ല. കേരളത്തിലെ മിക്കവാറും എല്ലാ ജില്ലകളിലും തട്ടിപ്പ് കേസുകളിൽ പ്രതിയായ ഇയാൾ ഈ കേസുകളിൽ ജാമ്യമെടുത്ത് മുങ്ങിനടക്കുകയായിരുന്നു. സിറ്റി പൊലീസ് കമീഷണർ പി. പ്രകാശിെൻറ നിർദേശപ്രകാരം ഡി.സി.പി ആർ. ആദിത്യ, കൺേട്രാൾ റൂം എ.സി വി. സുരേഷ്കുമാർ, വലിയതുറ എസ്.ഐ ബിജോയ്, ഷാഡോ എസ്.ഐ സുനിൽ ലാൽ, ഷാഡോ എ.എസ്.ഐമാരായ അരുൺകുമാർ, യശോധരൻ, ഷാഡോ ടീമംഗങ്ങൾ എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. PHOTO.jpg PHOTO2.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.