നെയ്യാറ്റിന്‍കരയില്‍ വാറ്റുപകരണങ്ങളും മയക്കുമരുന്ന്‌ ഗുളികകളും പിടികൂടി

നെയ്യാറ്റിന്‍കര: താലൂക്കിലെ വിവിധ ഇടങ്ങളില്‍ എക്‌സൈസ്‌ നടത്തിയ പരിശോധനയില്‍ വാറ്റുപകരണങ്ങളും മയക്കുമരുന്ന്‌ ഗുളികകളും പിടിച്ചെടുത്തു. നേമം അകരത്ത്‌ വീട്ടില്‍ അഖിലിനെ ‍(20) എക്‌സൈസ്‌ സംഘം അറസ്റ്റ് ചെയ്തു. മയക്കുമരുന്ന്‌ വില്‍പനക്ക്‌ ശ്രമിക്കവെ നെയ്യാറ്റിന്‍കര റെയിൽവേ സ്റ്റേഷനില്‍നിന്നാണ്‌ അഖിലിനെ പിടികൂടിയത്. ഇയാളുടെ കൈയില്‍നിന്ന്‌ 70 നൈട്രോ സെപാം ഗുളികകള്‍ പിടിച്ചെടുത്തു. മാരായമുട്ടത്തിന്‌ സമീപം വാടകക്ക്‌ വീടെടുത്ത്‌ ചാരായം വാറ്റിയിരുന്ന സംഭവത്തിലും കേസെടുത്തു. പരിശോധന മനസ്സിലാക്കിയ പെരുങ്കടവിള വാഴവിള എസ്‌.എന്‍ നഗറില്‍ പ്രമോദ്‌ (30) ഓടി രക്ഷപ്പെട്ടെന്ന്‌ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. ഇയാള്‍ക്കുവേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു. പരിശോധനയില്‍ 100 ലിറ്റര്‍ കോടയും മൂന്നുലിറ്റര്‍ ചാരായവും കണ്ടെടുത്തു. കൂടാതെ വാറ്റുപകരണങ്ങളും പിടികൂടി. നെയ്യാറ്റിന്‍കര എക്‌സൈസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ വൈ. ഷിബു, ഇന്‍സ്‌പെക്‌ടര്‍ കോമളന്‍, ഷാഡോ ടീമംഗങ്ങളായ വിജേഷ്‌, ഹരികുമാര്‍, വിശാഖ്‌, സുബാഷ്‌, സുരേഷ്‌, അരുണ്‍ എന്നിവരാണ് പരിശോധനയില്‍ പങ്കെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.