ആവേശോത്സവം

പട്ടം: പട്ടം സ​െൻറ്മേരീസിൽ പ്രവേശനോത്സവം ആവേശോത്സവമായി. രണ്ടായിരത്തിലധികം വിദ്യാർഥികൾ വിവിധനിറങ്ങളിലെ ബലൂണുകൾ അറിവി​െൻറ വാനത്തിേലക്ക് ഉയർത്തിയാണ് അക്ഷരമുറ്റത്തെ ആദ്യദിനത്തിന് തുടക്കംകുറിച്ചത്. ജില്ലയിൽ യു.പി, ഹൈസ്കൂൾ ക്ലാസുകളിലേക്ക് ഏറ്റവും കൂടുതൽ വിദ്യാർഥികൾ പ്രവേശനം നേടിയിരിക്കുന്നത് ഇക്കുറിയും പട്ടം സ​െൻറ്മേരീസ് ഹയർ സെക്കൻഡറി സ്കൂളിലാണ്. പുതിയതായി പ്രവേശനം കിട്ടിയ കുട്ടികളും രക്ഷിതാക്കളുമായി നാലായിരത്തിലധികം ആളുകൾ പ്രവേശന ഉത്സവ പരിപാടിയിൽ പങ്കെടുത്തതായി പ്രിൻസിപ്പൽ ഫാ. സി.സി. ജോണും പ്രധാനാധ്യാപകൻ എബി ഏബ്രഹാവും അറിയിച്ചു. എൻട്രി ക്ലാസുകൾ കൂടാതെ മറ്റ് ക്ലാസുകളിലേക്ക് പ്രവേശനം നടന്നുകൊണ്ടിരിക്കുകയാണെന്നും സ്കൂൾ അധികൃതർ പറഞ്ഞു. സ്കൂൾ കറസ്പോണ്ടൻറ് ഫാ. വർക്കി ആറ്റുപുറം അധ്യക്ഷത വഹിച്ചു. മേയർ വി.കെ. പ്രശാന്ത് കുട്ടികളെ സ്വീകരിച്ചു. ലോക്കൽ മാനേജർ റവ. ഡോ. ജോൺ പഠിപ്പുര, പ്രോഗ്രാം കോഒാഡിനേറ്റർ ഫാ. നെത്സൻ വലിയ വീട്ടിൽ, പി.ടി.എ പ്രസിഡൻറ് എ. ജയകുമാർ, വൈസ് പ്രസിഡൻറ് രമാദേവി, സ്റ്റാഫ് സെക്രട്ടറിമാരായ ആഷിഷ്വൽ സലം, ദീപ ജോസഫ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.