സ്കൂൾ പ്രവേശനോത്സവം

വർക്കല: ഗവ. എൽ.പി.ജി.എസിലെ പ്രവേശനോത്സവം നഗരസഭ ചെയർപേഴ്സൺ ബിന്ദു ഹരിദാസ് ഉദ്ഘാടനം ചെയ്തു. വികസന സ്ഥിരംസമിതി ചെയർപേഴ്സൺ ഷിജിമോൾ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സൺ ഗീതാ ഹേമചന്ദ്രൻ, ലതികാ സത്യൻ, സലിം, പ്രധാനാധ്യാപകൻ എസ്. ശ്രീലാൽ, സ്കൂൾ മാനേജ്മ​െൻറ് ചെയർമാൻ പി.എം. സാജു, കവി പകൽക്കുറി വിശ്വൻ എന്നിവർ സംസാരിച്ചു. വർക്കല സജീവ്കുമാർ, ഡോ. ധന്യ, വർക്കല ജനാർദനൻ, ശിവദാസൻ, രവീന്ദ്രൻ പിള്ള, ഷാഹുൽ ഹമീദ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. വർക്കല: ഇടവ ലിറ്റിൽഫ്ലവർ എച്ച്.എസ്.എസിലെ പ്രവേശനോത്സവം ഡോ. എ. സമ്പത്ത് എം.പി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ലതാ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. വി. ജോയി എം.എൽ.എ, പ്രിൻസിപ്പൽ എസ്. ഷംസുദ്ദീൻ, സിദ്ദീഖ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.