കാട്ടാക്കട: തിമിര്‍ത്ത് പെയ്ത മഴയിലും ആവേശം ചോരാതെ ഗ്രാമീണമേഖയിലെ സ്കൂളുകളിൽ പ്രവേശനോത്സവം അരങ്ങേറി. മഴയില്‍ പുത്തന്‍ കുപ്പായങ്ങളണിഞ്ഞും കരഞ്ഞും ചിരിച്ചും കുരുന്നുകള്‍ ആദ്യമായി സ്കൂളിലെത്തി. കുളത്തുമ്മൽ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ പ്രവേശനോത്സവവും പ്രതിഭാസംഗമവും ഐ.ബി. സതീഷ് എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എ.പി. സജുകുമാർ അധ്യക്ഷത വഹിച്ചു. പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്ക് ട്രോഫികളും വിതരണം ചെയ്തു. പഞ്ചായത്ത് തല പ്രവേശനോത്സവം കുളത്തുമ്മൽ ഗവ. എൽ.പി സ്‌കൂളിൽ പ്രസിഡൻറ് എസ്. അജിത ഉദ്‌ഘാടനം ചെയ്തു. വാർഡ് അംഗം ടി.എസ്. ശ്രീലേഖ അധ്യക്ഷത വഹിച്ചു. കവി അഖിലൻ ചെറുകോട്, സംഗീത സംവിധായകൻ വിജയ് കരുൺ, പ്രധാനാധ്യാപിക രമാദേവി, പി.ടി.എ പ്രസിഡൻറ് ടി. സനൽകുമാർ എന്നിവർ സംസാരിച്ചു. പഞ്ചായത്തിലെ 13 സ്‌കൂളുകൾ കേന്ദ്രീകരിച്ച് നടന്ന പ്രവേശനോത്സവങ്ങളിൽ വൈസ് പ്രസിഡൻറ് ശരത്ചന്ദ്രൻ നായർ വിവിധ സ്ഥിരം സമിതിയംഗങ്ങൾ, പഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുത്തു. നിയോ ഡെയില്‍ സ്കൂളില്‍ നടന്ന പ്രവേശനോത്സവം ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി ഉദ്ഘാടനം ചെയ്തു. ഡീനാ ദാസ് അധ്യക്ഷത വഹിച്ചു. കുറ്റിച്ചൽ പഞ്ചായത്ത് തല പ്രവേശനോത്സവം കോട്ടൂർ ഗവ. യു.പി. സ്‌കൂളിൽ പഞ്ചായത്ത് പ്രസിഡൻറ് ജി. മണികണ്ഠൻ ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ജിഷാ കൃഷ്ണൻ അധ്യക്ഷത വഹിച്ചു. പരുത്തിപ്പള്ളി വൊക്കേഷനൽ ആൻഡ് ഹയർസെക്കൻഡറി സ്കൂളിൽ റിട്ട. വനം അസിസ്റ്റൻറ് റേഞ്ച് ഒാഫിസർ എം.ആർ.ആർ. പ്രസാദ് ഉദ്‌ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് വി.ഒ. സുഗതകുമാർ അധ്യക്ഷത വഹിച്ചു. പൂവച്ചൽ പഞ്ചായത്ത് തല പ്രവേശനോത്സവം ഗവ. യു.പി. സ്‌കൂളിൽ പ്രസിഡൻറ് കെ. രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ബൈജു അധ്യക്ഷത വഹിച്ചു. വാർഡ് അംഗം ജി.ഒ. ഷാജി എന്നിവർ സംസാരിച്ചു. ചാങ്ങ ഗവ.എൽ.പി.എസിൽ വാർഡ് അംഗം എം.വി. രഞ്ജിത്ത് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എസ്. രജികുമാർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ എസ്. ജയകുമാർ കുട്ടികൾക്ക് സമ്മാനക്കിറ്റുകൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.